Friday, March 21, 2014
Thursday, March 20, 2014
Tuesday, March 18, 2014
Sunday, March 16, 2014
Gandhi....
Appeared on 16th Mar, 2014
ഗാന്ധിജിയുടെ നാലു മക്കളിൽ ഏറ്റവും ഇളയ ദേവ്ദാസ് ഗാന്ധിയുടെ മകനാണ് രാജ്മോഹൻ ഗാന്ധി. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്‌മി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ മകളാണ്. സഹോദരനായ ഗോപാൽകൃഷ്‌ണ ഗാന്ധി നയതന്ത്ര ഉദ്യോഗസ്ഥനും പശ്ചിമബംഗാൾ ഗവർണറും ആയിരുന്നു.
ചിന്തകനും എഴുത്തുകാരനും അമേരിക്കയിലേയും ഇന്ത്യയിലേയും വിവിധ സർവകലാശാലകളിലെ അദ്ധ്യാപകനുമായ രാജ്മോഹൻ ഗാന്ധിയുടെ ആദ്യ മത്സരമല്ല ഇത്. 1989ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അമേതിയിൽ ജനതാദൾ ടിക്കറ്റിൽ തോറ്റിട്ടുണ്ട്. അടുത്ത വർഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1992ൽ രാജിവച്ചു.
രാഷ്‌ട്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ഗാന്ധിജി ഒരു പിതാവെന്ന നിലയിൽ മക്കളെ 'വേണ്ടപോലെ" നോക്കിയില്ലെന്ന് ഒരാക്ഷേപമുണ്ട്. അതുകൊണ്ട് ഗാന്ധിജിയുടെ മക്കൾ അദ്ദേഹത്തിന്റെ പേര് ചീത്തയാക്കിയില്ല എന്നത് മറ്റൊരു സത്യം. മൂത്ത മകൻ ഹരിലാൽ എന്നും ഗാന്ധിജിക്ക് എതിരായിരുന്നു. മണിലാൽ പത്രപ്രവർത്തനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. മൂന്നാമത്തെ മകൻ രാംദാസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽ വാസമൊക്കെ അനുഭവിച്ചെങ്കിലും, ബാപ്പുവിന്റെ പല ആശയങ്ങളോടും വിയോജിച്ചിരുന്നു. ദേവ്ദാസ് ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ എഡിറ്റായിരുന്നു.
മണ്ഡലം തുണയ്‌ക്കുമോ?
ഈസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് രാജ്മോഹൻ ഗാന്ധി മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്താണ് ഇവിടെ സിറ്റിംഗ് എം.പി. ഹാട്രിക് വിജയമാണ് സന്ദീപിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ രണ്ടര ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ബി.ജെ.പി ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ ആം ആദ്മിക്ക് വലിയ പ്രതീക്ഷയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 12 അസംബ്ലി സീറ്റുകളിൽ ഏഴിലും ആം ആദ്മിയാണ് ജയിച്ചത്. ബി.ജെ.പി മൂന്നും കോൺഗ്രസ് രണ്ടും സീറ്റാണ് നേടിയത്. 1967ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ആറ് തവണ വീതം കോൺഗ്രസും ബി.ജെ.പിയും ജയിച്ചപ്പോൾ ഒരു തവണ ജനതാ പാർട്ടി ജയിച്ചു
Friday, March 14, 2014
Wednesday, March 12, 2014
Subscribe to:
Posts (Atom)







