Powered By Blogger

Tuesday, August 26, 2014

പുതിയ ഉത്തരവാദിത്വം വലുത്





Appeared on 23rd August in Editorial Page


പുതിയ ഉത്തരവാദിത്വം വലുത്: കെ.വി.തോമസ്

Posted on: Saturday, 23 August 2014


കേന്ദ്ര സർക്കാരിന്റെ ചെലവുകൾ പരിശോധിക്കാൻ അധികാരമുള്ള പാർലമെന്റിന്റെ ഉന്നത ധനകാര്യ സമിതിയായ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി)  അദ്ധ്യക്ഷനായി ചുമതലയേറ്റ പ്രൊഫ. കെ.വി. തോമസ്, എം.പി പുതിയ ഉത്തരവാദിത്വത്തെപ്പറ്റി കേരളകൗമുദിയോട് സംസാരിച്ചു. പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് കെ.വി. തോമസ്.

പാർലമെന്റിൽ വയ്‌ക്കുന്ന സി.എ.ജി റിപ്പോർട്ടുകൾ പരിശോധിക്കാനുള്ള അധികാരം പി.എ.സിക്കാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം നിഷേധിക്കപ്പെട്ട കോൺഗ്രസിന് ഇതുകൊണ്ട് തന്നെ പി.എ.സി അദ്ധ്യക്ഷ സ്ഥാനം നിർണായകമാണ്.

യു.പി.എ സർക്കാർ കാലത്ത് വിവാദമായ ടുജി സ്‌പെക്‌ട്രം അഴിമതി സി.എ.ജിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പി.എ.സി തീരുമാനിച്ചിരുന്നു. ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷിയായിരുന്നു അന്ന് പി.എ.സി അദ്ധ്യക്ഷൻ. ടുജി ഇടപാടിൽ 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്ന സി.എ.ജി റിപ്പോർട്ട് ശരിവച്ചുകൊണ്ടുള്ള പി.എ.സിയുടെ റിപ്പോർട്ട് സഭയിൽ വയ്‌ക്കാൻ കോൺഗ്രസ് അംഗങ്ങൾ സമ്മതിച്ചിരുന്നില്ല. ഇത് ഏറേ വിവാദമായിരുന്നു. കേരളത്തിൽ നിന്നുള്ള അംഗമായിരുന്ന കെ. സുധാകരൻ അടക്കമുള്ളവരാണ് അതിനെതിരെ ശക്തമായി നിന്നത്. ഇത് പി.എ.സിയെ കളങ്കപ്പെടുത്തിയതിന് തുല്യമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതേ രീതി ബി.ജെ.പിയും പിന്തുടരുമോയെന്നതാണ് തോമസിന് മുന്നിലുള്ള പുതിയ വെല്ലുവിളി. എന്നാൽ അങ്ങനെ മുൻവിധിയോടെ കാര്യങ്ങളെ നോക്കി കാണുന്നില്ലെന്നായിരുന്നു തോമസ് മാഷിന്റെ മറുപടി.
 പി.എ.സി അദ്ധ്യക്ഷ സ്ഥാനം
നിലവിലെ  സാഹചര്യത്തിൽ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ശ്രദ്ധേയോടെ നിർവഹിച്ചതുകൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷ എന്റെ പേര് തന്നെ ശുപാർശ ചെയ്തത്. അതിന് നന്ദിയുണ്ട്.


മൃഗീയമായ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ ഭരണം നടത്തുന്നത്. ആ നിലയ്‌ക്ക് പി.എ.സിയുടെ ഉത്തരവാദിത്വം വലുതാണ്. ലോക്‌സഭയിൽ നിന്ന് 15 അംഗങ്ങളും രാജ്യസഭയിൽ നിന്ന് ഏഴ് അംഗങ്ങളും ഉൾപ്പെടുന്ന 22 അംഗ സമിതിയിൽ കോൺഗ്രസിന് മൂന്ന് പേർ മാത്രമാണുള്ളത്. ലോക്‌സഭയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക അംഗമായ ഞാൻ അദ്ധ്യക്ഷനുമാണ്. ഒരു വർഷമാണ് പി.എ.സി അദ്ധ്യക്ഷന്റെ കാലാവധി. പിന്നീട് നീട്ടിനൽകുകയാണ് പതിവ്.

കഴിഞ്ഞദിവസം ചുമതലയേറ്റെങ്കിലും ആദ്യ യോഗം ഈ മാസം 28നാണ് ചേരുക. അതിന് മുൻപ് സി.എ.ജിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അവരാണല്ലോ കണക്കുകൾ പരിശോധിക്കാൻ പി.എ.സിയെ സഹായിക്കുന്നത്. ഒരു ടീമായി പ്രവർത്തിക്കും. സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. പ്രതിപക്ഷം ഭരണപക്ഷം എന്നതിനപ്പുറം യോജിക്കാവുന്ന മേഖലകളിൽ യോജിക്കും.

18 ഓളം സി.എ.ജി റിപ്പോർട്ടുകൾ നിലവിൽ സഭയ്‌ക്ക് മുന്നിലുണ്ട്. അത് പരിശോധിക്കുകയാണ് ആദ്യ ഉത്തരവാദിത്വം.

  പ്രതിപക്ഷ നേതൃ സ്ഥാനം
കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം വേണമായിരുന്നു. സ്‌പീക്കറുടെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണെങ്കിലും അതിൽ രാഷ്ട്രീയം കലർത്തിയിരിക്കുകയാണ്. 44 അംഗങ്ങളെ ഉള്ളുവെങ്കിലും കോൺഗ്രസ് മുഖ്യ പ്രതിപക്ഷ കക്ഷി തന്നെയാണ്. ഒരു സ്ഥാനമെന്നതിനപ്പുറം
സെന്റട്രൽ വിജിലൻസ് കമ്മിഷണറെയും കേന്ദ്ര വിവരാവകാശ കമ്മിഷനെയും രാഷ്ട്രപതി നിയമിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ലോക്പാൽ അദ്ധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതും പ്രതിപക്ഷ നേതാവിന്റെ കൂടി ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഇതുകൊണ്ട് ശക്തമായ ജനാധിപത്യ സംവിധാനത്തിന് പ്രതിപക്ഷ നേതൃ സ്ഥാനം ആവശ്യമാണ്.


 മോദി സർക്കാർ
പ്രസംഗമല്ല ഭരണം. മൃഗീയമായ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും അടിച്ചേൽപ്പിച്ച മുന്നോട്ട് പോകാമെന്നാണ് കരുതുന്നത്. എന്നാൽ അത് സാദ്ധ്യമല്ല. പുതിയ സർക്കാർ അധികാരമേറ്റ് നാളുകൾ ഏറേയായിട്ടില്ല. ആദ്യ നാളുകളിൽ ജനങ്ങൾക്ക് ഒരു കരുണയുണ്ടാകും. പിന്നീട് അത് മാറും.


ആസൂത്രണ കമ്മിഷൻ പിരിച്ചുവിടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരു വീട് മുന്നോട്ട് പോകണമെങ്കിൽ പോലും ആസൂത്രണം വേണം. ആം ആദ്മി പാർട്ടിയുടെ പരീക്ഷണം പോലെയാണ് പ്രധാനമന്ത്രി ഇപ്പോൾ മുന്നോട്ട് പോകുന്നത്. മൃഗീയമായ ഭൂരിപക്ഷം അഹങ്കാരത്തിലേക്ക് വഴിമാറാൻ പാടില്ല.

 എഴുത്ത്
'കുമ്പളങ്ങി കാലിഡോസ്‌കോപ്" എന്ന പുസ്‌തകം അച്ചടിയിലാണ്. അതിലെ കാരിക്കേച്ചറുകൾ തയ്യാറാക്കിയിരിക്കുന്നത് കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റായ ടി.കെ. സുജിത്ത് ആണ്.


 മുൻഗാമികളായ മലയാളികൾ
1921ലാണ് പി.എ.സി നിലവിൽ വന്നത്. ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായിയാണ് ആദ്യമായി പി.എ.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി. 1946ൽ തിര‌ഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് തവണ കൂടി തൽസ്ഥാനത്ത് തുടർന്നു. 1977-78 കാലത്ത് നിയമിതനായ സി.എം. സ്റ്റീഫനാണ് പി.എ.സി അദ്ധ്യക്ഷനായ രണ്ടാമത്തെ മലയാളി. 1967 മുതലാണ് പ്രതിപക്ഷ കക്ഷിക്ക് അദ്ധ്യക്ഷ പദവി നൽകിവരുന്നത്.


Wednesday, August 20, 2014

അറിഞ്ഞ് നൽകിയ അർജുനയിൽ മാറ്റമില്ല

Appeared on 20th July 2014

അറിഞ്ഞ് നൽകിയ അർജുനയിൽ മാറ്റമില്ല

Posted on: Wednesday, 20 August 2014


ന്യൂഡൽഹി: കേരളത്തിൽ നിന്ന് മാത്രം അഞ്ച് താരങ്ങൾക്ക് അർജുന അവാർഡ് നൽകിയെന്ന ഹോക്കി ഇന്ത്യയുടെ പരാതി പുരസ്‌കാര നിർണയ സമിതി തള്ളി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കപിൽ ദേവ് അദ്ധ്യക്ഷനായ പുരസ്‌കാര നിർണയ സമിതി ചേർന്ന യോഗത്തിലാണ് കായിക മന്ത്രാലയത്തിന് നൽകിയ പട്ടിക പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പരാതിയിൽ കഴമ്പില്ലെന്നും സമിതി  വിലയിരുത്തി. ഇതോടെ കേരളത്തിൽ നിന്നുള്ള അ‌ഞ്ച് താരങ്ങൾക്ക് ശുപാർശ ചെയ്ത അർജുന അവാർഡുകളുടെ കാര്യത്തിൽ മാറ്റമില്ലെന്ന് ഉറപ്പായി.

കേരളത്തിൽ നിന്ന് ടോം ജോസഫ് (വോളിബോൾ), ടിന്റൂ ലൂക്ക (അത്‌ലറ്റിക്‌സ്), ഗീതു അന്ന ജോസ് ( ബാസ്‌ക്കറ്റ് ബോൾ), സജി തോമസ് (തുഴച്ചിൽ), വി.ദിജു (ബാഡ്മിന്റൻ) എന്നിവരുൾപ്പെട്ട പതിനഞ്ച് കായിക താരങ്ങളെയാണ്  ഇത്തവണ കപിൽ ദേവ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.

തങ്ങൾ നൽകിയ ഏഴ് താരങ്ങളുടെ പേരുകൾ പരിഗണിക്കാതെയാണ് കേരളത്തിൽ നിന്ന് മാത്രം അഞ്ച് പേരെ പരിഗണിച്ചതെന്നായിരുന്നു ഹോക്കിഇന്ത്യ ജനറൽ സെക്രട്ടറി നരീന്ദ്ര ബത്ര കായിക മന്ത്രാലയത്തിന് പരാതി നൽകിയത്. ഇതിനിടെ ബോക്‌സിംഗ് താരമായ ജയ്ഭഗവാനെ അവാർഡിന് ശുപാർശ ചെയ്തതും വിവാദമായി. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ മനോജ് കുമാറിന് മറികടന്ന് ജയ്ഭഗവാനെ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. എന്നാൽ എല്ലാ വിവാദങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാണ് കപിൽ ദേവ് പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കിയത്.

കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുത്തതിന് കേരളത്തിനുള്ള അംഗീകാരമാണ് അഞ്ച് അർജുന അവാർഡുകളെന്ന് കപിൽ ദേവ് വ്യക്തമാക്കി. കായിക രംഗത്തെ  അവാർഡിന്റെ പേരിൽ പ്രാദേശിക വാദങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഇന്ത്യയിൽ തന്നെയുള്ള സംസ്ഥാനമാണ്. കേരളത്തിന് മാത്രമായി നൽകുന്ന പുരസ്‌കാരമല്ല അർജുന. കൂടുതൽ താരങ്ങളെ കായിക ലോകത്തിന് സംഭാവന ചെയ്യുന്നതിന് കേരളത്തിനെ അഭിനന്ദിക്കുന്നുവെന്നും കപിൽ പറഞ്ഞു. ഹോക്കി ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായ നരീന്ദ്ര ബത്രയുടെ ആരോപണങ്ങളെ സംബന്ധിച്ച് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആരാണി ബത്രയെന്നും താൻ കേട്ടിട്ടില്ലോയെന്നും അദ്ദേഹം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ടോയെന്നും കപിൽ ദേവ് ചോദിച്ചു. തുടർന്ന് ഈ വർഷത്തെ ശുപാർശയുടെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

മുൻ വർഷങ്ങളിലും ഇത്തരം തർക്കങ്ങളുണ്ടായിട്ടുണ്ട്. കായിക താരങ്ങളുടെ സംസ്ഥാനങ്ങളെ നോക്കിയല്ല, മറിച്ച് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിന് ശുപാർശ ചെയ്തിരിക്കുന്നതെന്നും  കപിൽ വ്യക്തമാക്കി.


 തീരുമാനം ഏകകണ്‌ഠേനയെന്ന് ജിജി തോംസൺ
പരാതിയുടെ അടിസ്ഥാനത്തിൽ കായിക മന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് വീണ്ടും യോഗം ചേർന്നതെന്ന് സമിതിയിലെ അംഗമായ സ്‌പോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഡയറക്‌‌ടർ ജനറൽ ജിജി തോംസൺ പറഞ്ഞു. എല്ലാ പരാതികളും പരിശോധിച്ച ശേഷം പുനഃപരിശോധന വേണ്ടെന്ന് തീരുമാനിച്ചത് എകകണ്ഠേനയാണെന്ന് അദ്ദേഹം വ്യക്തമാക്കി.അർഹതയില്ലാത്ത ഒരു താരവും പട്ടികയിൽ കടന്നുകൂടിയിട്ടില്ല. ബോക്‌സിംഗ് താരമായ മനോജിനെ പോലെ തന്നെ ജയ്ഭഗവാനും അർഹതയുണ്ട്. ഒരു ഇനത്തിൽ ഒരു വർഷം ഒരാൾക്ക് മാത്രം നൽകിയാൽ മതിയെന്ന് കായിക മന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 ഹോക്കി ഇന്ത്യ കോടതിയിലേക്ക്
അർജുന അവാർഡിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് പുരസ്‌കാര നിർണയ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഹോക്കി ഇന്ത്യ കോടതിയെ സമീപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. ശുപാർശ ചെയ്ത ഏഴ് താരങ്ങളുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് ഹോക്കി ഇന്ത്യയുടെ ആലോചന.



Monday, July 21, 2014

Good bye to Plastic National Flag

Appeared on 21st Monday 2014

പ്ളാസ്റ്റിക് ദേശീയ പതാക വേണ്ട; ഉപയോഗിച്ചാൽ ജയിൽ ശിക്ഷ

Posted on: Sunday, 20 July 2014


കേന്ദ്രത്തിന്റെ കർശന നിർദ്ദേശം


ന്യൂഡൽഹി:പ്ളാസ്റ്റിക്ക് നിർമ്മിത ദേശീയ പതാകകൾ പൂർണമായി നിരോധിക്കാനും അത്തരം പതാകകൾ വിൽക്കുന്നവരെ പിടികൂടാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇത്തരം പതാകകൾ ഉപയോഗിക്കുകയും പിന്നീട് അലക്ഷ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നവരെയും പിടികൂടും. ദേശീയ പതാകയെ അവഹേളിച്ചെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടും.
പ്ളാസ്റ്റികിന് പകരം പേപ്പർ നിർമ്മിത ദേശീയ പതാക പ്രചരിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾ പത്രങ്ങളിൽ പരസ്യം നൽകണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് സെക്‌ഷൻ ഡയറക്‌ടർ ശ്യാമളാ മോഹൻ എല്ലാ ചീഫ് സെക്രട്ടറിമാർക്കും വിവിധ മന്ത്രാലയങ്ങൾക്കും നൽകിയ നിർദ്ദേശത്തശ്ചൽ പറയുന്നു.

2002ലെ ഫ്ലാഗ് കോഡും 1971ലെ പ്രിവെൻഷൻ ഒഫ് ഇൻസൾട്ട് ടു നാഷണൽ ഹോണ‍ർ ആക്ടും പ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം പ്ളാസ്റ്റിക്ക് നിർമ്മിത പതാക പലരും ഉപേക്ഷിക്കുന്നതായും അത് ചവറ് കൂമ്പാരങ്ങളിൽ എത്തുന്നതായും ആഭ്യന്തരമന്ത്രാലയത്തിന്  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പേപ്പർ പതാകയാണ് ജനങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ചടങ്ങുകൾക്ക് ശേഷം ഇത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ
ദേശീയ ചിഹ്നമായ അശോക സ്തംഭം ഉപയോഗിക്കുമ്പോൾ അതിന് തൊട്ടുതാഴെയുള്ള സത്യമേവ ജയതേ എന്ന  ആപ്തവാക്യം ഒഴിവാക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.



 ശിക്ഷ
1971ലെ നിയമപ്രകാരം ദേശീയ പതാക കത്തിക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും പിഴയും വിധിക്കാം.

Friday, July 11, 2014

Modi's Amit Bhai



Appeared in Flash on 11th July 2014


മോഡിയുടെ അമിത് ഭായ് ബി.ജെ.പിയുടെ മന്നൻ 
 
Posted on: Friday, 11 July 2014 


മൃതസഞ്ജീവനി മാത്രം  കൊണ്ടുവരാൻ പോയ ഹനുമാൻ  ഔഷധസസ്യങ്ങളുള്ള  മരുത്വാമലയുമായിത്തന്നെ  എത്തുന്ന ചിത്രമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഫലം പുറത്തുവന്നപ്പോൾ അമിത് ഷായ്‌ക്കൊപ്പം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഏൽപ്പിക്കുന്ന ദൗത്യം എത്ര കഠിനാമാണെങ്കിലും മോഡിയുടെ ഈ വിശ്വസ്തൻ അത് പൂർത്തീകരിക്കുമെന്ന് ഉറപ്പ്. ഗുജറാത്തും പിന്നീട് ഉത്തർപ്രദേശും കാണിച്ചു തന്നത് അതാണ്. മോഡി വരുന്നതിന് മുൻപ് എത്തി കാര്യങ്ങൾ വെടിപ്പാക്കുന്ന വ്യക്തി. മോഡി ഒന്നു നോക്കിയാൽ  മതി, ഷാ മനസിലാക്കും. മോഡിയുടെ മനസ്, അത് വായിച്ചറിഞ്ഞ് നടപ്പാക്കും. അതാണ് രീതി. അതാണ് ശീലം. അതാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും. സൗത്ത് ബ്ളോക്കിൽ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നുകൊണ്ട് നരേന്ദ്രമോഡി രാജ്യത്തെ നയിക്കുമ്പോൾ, അവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്  മോഡിയുടെ മനസ് പ്രവർത്തിക്കും.
വലിപ്പച്ചെറുപ്പമില്ലമോഡിയെ പോലെ തന്നെ കുർത്തയും പൈജാമയുമാണ് പ്രിയം. കൈയിൽ രണ്ടു മൊബൈൽ ഫോണുകൾ, ഒരു സെക്രട്ടറി, ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 20-ാം നമ്പർ ഓഫീസ് മുറി. താമസം ഗുജറാത്ത് ഭവനിൽ. ആർക്കും എപ്പോഴും സമീപിക്കാം. പാർട്ടിയിലെ വലിപ്പ ചെറുപ്പങ്ങൾ ബാധകമല്ല. പാർട്ടിയിലെ താഴെ തട്ടിലുള്ളവരോടാണ് കൂടുതൽ ബന്ധം. അതാണ് ഷായുടെ ഇന്റലിജൻസ്  വിഭാഗം. ഇതാണ് ഷായെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വിവരങ്ങൾക്കായി അദ്ദേഹം ആശ്രയിക്കുന്നത് ബൂത്ത് തലത്തിലുള്ള ബി.ജെ.പി, ആർ.എസ്. എസ് പ്രവർത്തകരെയാണ്.
യു.പിയിലേക്ക്
2013 ജൂൺ മാസത്തിൽ ഗോവയിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ വച്ചാണ് മോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവിഭാഗം തലവനായി പ്രഖ്യാപിച്ചത്. അവിടെ വച്ച് തന്നെ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷായെ തിരഞ്ഞെടുത്തു. കൃത്യം നാല് ദിവസത്തിന് ശേഷം ജൂൺ 12നാണ് ഷാ തന്റെ ചുമതല ഏറ്റെടുത്തത്. അന്ന് രാവിലെ അടുത്ത അനുയായികളുമായി അദ്ദേഹം ഉത്തർപ്രദേശിന്റെ ആസ്ഥാനമായ ലക്‌നൗവിലെത്തി. പ്രമുഖ നേതാക്കൾ  എല്ലാം സന്നിഹിതരായിരുന്നു. ഹൃദ്യമായ സ്വീകരണമായിരുന്നെങ്കിലും ഷായുടെ മുഖത്ത് ചിരി വിടർന്നില്ല. ബൂത്തുകൾ എത്രയും വേഗം പുനഃസംഘടിപ്പിക്കാനായിരുന്നു ഷായുടെ നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ്  ലക്ഷ്മികാന്ത് വാജ്‌പേയിയോട് ഒരു ബൂത്തിന്റെ ചുമതല ഏറ്റെടുത്ത് പ്രവർത്തകർക്ക് മാതൃക കാട്ടാൻ ഷാ നിർദ്ദേശിച്ചു. പിന്നെ നടന്നത് ബൂത്ത് തലം മുതലുള്ള പുനഃസംഘടനയാണ്. എല്ലാം ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ. ബൂത്ത് തലത്തിലെ നേതാക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തി പരിഹരിച്ച് മുന്നോട്ട് നീങ്ങി.

കൃത്യമായി പറഞ്ഞാൽ 2012 ഫെബ്രുവരിയിലാണ് ഷാ ഉത്തർപ്രദേശിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന വേളയിൽ. അന്ന് എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ബൂത്ത് പ്രവർത്തനം എത്ര മാത്രം താറുമാറായി കിടക്കുകയാണെന്ന് ഷാ നേരിട്ട് മനസിലാക്കിയിരുന്നു. ഓരോ സ്ഥലത്തെയും ജാതി തിരിച്ചുള്ള വോട്ടർമാരും മറ്റും അദ്ദേഹം അവിടുത്തെ പ്രാദേശിക നേതാക്കളിൽ നിന്ന് തന്നെ മനസിലാക്കി. അതോടെ ഷായുടെ ഉള്ളം കൈയ്യിൽ ഉത്തർപ്രദേശ് ഒതുങ്ങി. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വർഷങ്ങളെടുത്തിട്ടും വൻ നേതാക്കൾക്ക് സാധിക്കാത്തത് ഷാ നേടിയെടുത്തു.  ബി.ജെ.പി ഇതിന് മുൻപ് ഒരിക്കലും നേടിയിട്ടില്ലാത്ത ചരിത്ര വിജയം പാർട്ടിയുടെ മുന്നിൽ ഷാ എത്തിച്ചുകൊടുത്തു. അതോടെ ഷായുടെ സംഘടനാ കരുത്ത് ഗുജറാത്തിന് പുറത്ത് തെളിയിക്കപ്പെട്ടു. മോഡിയുടെ വിശ്വസ്തൻ എന്നതിനപ്പുറം ഷായെ എതിർക്കാൻ എതിരാളികൾക്ക് പോലും സാധിക്കാത്തതും തെളിയിക്കപ്പെട്ട ഈ സംഘടനാ പാടവം ഒന്നു കൊണ്ടു മാത്രമാണ്.


മോഡിയേക്കാൾ മുന്നിൽമോഡിയുടെ തൊട്ട് താഴെയാണ് അമിത് ഷാ എന്നു പറയുമ്പോഴും ചില കാര്യങ്ങളിൽ മോഡിയെ കാൾ മുന്നിലാണ് ഷാ. മോഡിക്ക് മുമ്പേ  എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. 1997ൽ സർഖേജ് മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ വിജയം. അഞ്ച് വട്ടം തുടർച്ചയായി വിജയം ആവർത്തിച്ചു. 2002ൽ  മോഡി നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ  ഷായുടെ ഭൂരിപക്ഷം 158000 ആയിരുന്നു. ഇത് മോഡിക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയായിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം 235000 ലക്ഷത്തിലെത്തിക്കാനും ഷായ്‌ക്ക് കഴിഞ്ഞു. പാർട്ടിയിലും ഷാ തന്നെ സീനിയർ. മോഡിയെ പാർട്ടിയിലേക്ക് ആർ.എസ്.എസ് അയക്കുന്നതിന് ഒരു വർഷം മുമ്പ്  1986ൽ ഷാ പാർട്ടിയിലെത്തി.

1964ൽ മുംബയിൽ ജനിച്ച അമിത് ഷാ കുട്ടിക്കാലം മുതൽക്കെ ആർ.എസ്.എസിൽ സജീവമായിരുന്നു. അഹമ്മദാബാദ് സി.യു സയൻസ് കോളേജിൽ ബിരുദ പഠനം നടത്തവേ എ.ബി.വി.പിയിലും സജീവമായി പ്രവർത്തിച്ചു. 1982ലാണ് മോഡിയുമായി അടുപ്പത്തിലായത്. അന്ന് ആർ.എസ്.എസ് പ്രചാരകനായിരുന്ന മോഡിയുമായി അടുത്ത ഷാ ഈ നിമിഷം വരെ ആ ബന്ധം ഓരോ ദിവസവും കൂടുതൽ ദൃഢമാക്കി മുന്നോട്ട് പോകുന്നു.
അധികാര സ്ഥാനങ്ങളിൽഗുജറാത്തിലെ മോഡി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിസ്ഥാനം ഉൾപ്പെടെ പത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു ഷാ. മന്ത്രിസഭാ യോഗങ്ങളിൽ മോഡിയെ കൂടാതെ സംസാരിക്കുന്ന ഏക വ്യക്തിയും ഷായായിരുന്നു.
സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുത്തുകൊണ്ടായിരുന്നു മോഡി- ഷാ കൂട്ട്ക്കെട്ടിന്റെ തുടക്കം. ഒടുവിൽ ആ കൂട്ടുകെട്ട്  ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വരെ പിടിച്ചെടുത്തു. അസോസിയേഷൻ പ്രസിഡന്റായി മോഡിയും ഉപാദ്ധ്യക്ഷനായി ഷായും സ്വയം അവരോധിതരായി. ഷായുടെ മകൻ ജയ് നിലവിൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ്.
1995ൽ കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാവുകയും മോഡി അദ്ദേഹത്തിന്റെ ഉപദേശകനാവുകയും ചെയ്ത കാലഘട്ടത്തിലും ഷാ ഒപ്പമുണ്ടായിരുന്നു.
കേസും വിവാദവും
അമിത് ഷായുടെ ജീവിതത്തിൽ എന്നും കരിനിഴലായി  മാറിയത്  അദ്ദേഹത്തിനെതിരായുള്ള കേസുകളാണ്.  ഷാ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന . 2002 മുതൽ 2006 വരെ  നടന്ന  22 വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ  സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ മൂന്ന് എണ്ണത്തിൽ ഷാ തന്നെ പ്രതിയാണ്. അറസ്റ്റിലാവുകയും ചെയ്തു.   സോഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ, ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ഷാ പ്രതിയാണ്. ഈ കേസുകൾ കോൺഗ്രസിന്റെ പ്രതീകാര  നടപടികളെന്നാണ് ഷാ  പറയുന്നത്.
2010 ജൂലായ് 25നാണ് ഷായെ ആദ്യമായി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസം മുൻപ് ജൂൺ 8ന് അദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടു. ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഷാ കാണുന്നത്. ഭാര്യ സോണാൽ മകൻ ജെയ് എന്നിവർ എപ്പോഴും തനിക്ക് പിന്തുണയുമായി ഉണ്ടെന്നും ഷാ പലപ്പോഴും പറയാറുണ്ട്.
ഇനി
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം നേടി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് രണ്ടു മാസം തികയും മുൻപാണ് പാർട്ടി അദ്ധ്യക്ഷനായി അമിത് ഷാ എത്തുന്നത്. എന്നാൽ ചില കോണുകളിൽ നിന്നെങ്കിലും ഷായുടെ വരവിന് തടയിടാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ യു.പിയിൽ ഷാ നേടിക്കൊടുത്ത വിജയം ഈ വർഷം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കണമെങ്കിൽ ഷായെ പോലെയൊരാളുടെ നേതൃപാടവം വേണമെന്ന മോഡിയുടെ  നിലപാടാണ് ഷായുടെ പട്ടാഭിഷേകത്തിന് വഴിയൊരുക്കിയത്.

Amit Bhai Sha

Appeared in Kerala Kaumudi on 10th July 2010


ന്യൂഡൽഹി: ചുറ്റുമുള്ളത് എത്ര അമിതമായാലും  അത് അമിത് ഷായോളം വരില്ലെന്ന് നരേന്ദ്രമോദിയെ പോലെ നന്നായി അറിയാവുന്ന മറ്റൊരാൾ ഇല്ല. ഇതുവരെയുള്ള ചരിത്രം മോദിക്ക് മുന്നിൽ വഴിമാറിയപ്പോൾ തേരാളിയുടെ രൂപത്തിലായിരുന്നു ഷാ.  മോദിയുടെ നോട്ടം മതി, ഷാ മനസിലാക്കും,    നടപ്പാക്കും.  അതാണ് രീതി, ശീലവും. സൗത്ത് ബ്ളോക്കിൽ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നു നരേന്ദ്രമോദി രാജ്യത്തെ നയിക്കുമ്പോൾ, അവിടെ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് ഇനി മോദിയുടെ മനസ് പ്രവർത്തിക്കും. പാർട്ടിയും സർക്കാരും ഒരേ പോലെ.

മോദിയെ പോലെ തന്നെ കുർത്തയും പൈജാമയുമാണ് ഷായ്‌ക്കും പ്രിയം. കൈയിൽ രണ്ടു മൊബൈൽ ഫോണുകൾ.   ജനറൽ സെക്രട്ടറി എന്ന നിലയിൽ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 20-ാം നമ്പർ ഓഫീസ് മുറി, താമസം ഗുജറാത്ത് ഭവനിൽ. ആർക്കും എപ്പോഴും സമീപിക്കാം, പാർട്ടിയിലെ വലിപ്പ ചെറുപ്പങ്ങൾ ബാധകമല്ല. പാർട്ടിയിലെ താഴെത്തതട്ടിലുള്ളവരോടാണ് കൂടുതൽ ബന്ധം.
2013 ജൂൺ മാസത്തിൽ ഗോവയിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിലിൽ   ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവിഭാഗം തലവനായി മോദിയെ പ്രഖ്യാപിച്ചതിനൊപ്പമാണ് യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷായെയും തിരഞ്ഞെടുത്തത്. കൃത്യം നാലു ദിവസത്തിന് ശേഷം ജൂൺ 12ന് ഷാ യു.പിയുടെ ആസ്ഥാനമായ ലക്‌നൗവിലെത്തി. ഹൃദ്യമായ സ്വീകരണമായിരുന്നെങ്കിലും ഷായുടെ മുഖത്ത് ചിരി വിടർന്നില്ല. ബൂത്തുകൾ എത്രയും വേഗം പുനഃസംഘടിപ്പിക്കാനായിരുന്നു ഷായുടെ നിർദ്ദേശം. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്‌പേയിയോട് ഒരു ബൂത്ത് പ്രവർത്തനം ഏറ്റെടുത്ത് പ്രവർത്തകർക്ക് മാതൃക കാട്ടാൻ ആവശ്യപ്പെട്ടു. പിന്നെ നടന്നത് ബൂത്ത് തലം മുതലുള്ള പുനഃസംഘടനയാണ്. എല്ലാം ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ.   ബി.ജെ.പി ഇതിന് മുൻപ് ഒരിക്കലും നേടിയിട്ടില്ലാത്ത ചരിത്ര വിജയം ഷാ നേടിക്കൊടുത്തു. ഗുജറാത്തിന് പുറത്ത് സംഘടനാ കരുത്ത് തെളിയിക്കപ്പെട്ടു. മോഡിയുടെ വിശ്വസ്തൻ എന്നതിനപ്പുറം ഷായെ എതിർക്കാൻ എതിരാളികൾക്ക് സാധിക്കാത്തതും ഇതിനാലാണ്.

 രണ്ടാമൻ
മോദിയുടെ തൊട്ട് താഴെയാണ് അമിത് ഷാ എങ്കിലും ചില കാര്യങ്ങളിൽ മോദിയെക്കാൾ മുന്നിലാണ് ഷാ. മോദിക്ക് മുമ്പേ എം.എൽ.എയായി. 1997ൽ മുതൽ അഞ്ചു വട്ടം തുടർച്ചയായ വിജയം. മോദി നിയമസഭയിലേക്ക് മത്സരിച്ച 2002ലെ തിരഞ്ഞെടുപ്പിൽ ഷായുടെ ഭൂരിപക്ഷം 1,58,000 ലക്ഷമായിരുന്നു. മോദിയുടെ ഇരട്ടഭൂരിപക്ഷം. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 2,35,000 ലക്ഷത്തിലെത്തി.
1964ൽ മുംബയിൽ ജനിച്ച അമിത് ഷാ കുട്ടിക്കാലം മുതൽക്കെ ആർ.എസ്.എസിൽ സജീവമായിരുന്നു. അഹമ്മദാബാദ് സി.യു സയൻസ് കോളേജിൽ ബിരുദത്തിന് പഠിക്കവേ എ.ബി.വി.പിയിൽ സജീവമായി. 1982ലാണ് മോദിയുമായി അടുപ്പത്തിലായത്. 1986ൽ ബി.ജെ.പിയിലെത്തി.
സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുത്തുകൊണ്ടായിരുന്നു മോദി- ഷാ കൂട്ടുകെട്ടിന്റെ തുടക്കം. ഒടുവിൽ സമ്പന്നമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വരെ പിടിച്ചെടുത്ത് മോദി അദ്ധ്യക്ഷനും ഷാ ഉപാദ്ധ്യക്ഷനുമായി. ഷായുടെ മകൻ ജയ് ആണ്  നിലവിൽ ജോയിന്റ് സെക്രട്ടറി.
ഗുജറാത്തിലെ മോദി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിസ്ഥാനം ഉൾപ്പെടെ പത്തു വകുപ്പുകൾ കൈകാര്യം ചെയ്തു.  മന്ത്രിസഭാ യോഗങ്ങളിൽ മോദിയെ കൂടാതെ സംസാരിക്കുന്ന ഏക വ്യക്തിയായി.

 വിവാദ പർവം
അമിത് ഷായുടെ ജീവിതത്തിൽ എന്നും കരിനിഴലായത് അദ്ദേഹത്തിനെതിരായ കേസുകളാണ്. 2002 മുതൽ 2006 വരെ ഷാ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തിലെ 22 വ്യാജ ഏറ്റുമുട്ടൽ കേസുകളാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ സോഹ്‌റാബുദ്ദീൻ  ,  ഇസ്രത് ജഹാൻ   എന്നിവയുൾപ്പെടെ മൂന്നു കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

2010 ജൂലായ് 25നാണ് ഷായെ ആദ്യമായി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. അതിന് ഒരു മാസം മുൻപ് ജൂൺ 8ന് അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞു. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഷാ കാണുന്നത്. ഭാര്യ സോണാൽ മകൻ ജെയും   എപ്പോഴും തനിക്ക് പിന്തുണയുമായി ഉണ്ടെന്ന് ഷാ പറയാറുണ്ട്.

Thursday, July 10, 2014

Rajnath Singh is second

Appeared on 10th July 2014

രാജ്നാഥിന്റെ പടിയിറക്കം മന്ത്രിസഭയിലെ 'രണ്ടാമൻ' ആയശേഷം

Posted on: Thursday, 10 July 2014


ന്യൂഡൽഹി : നരേന്ദ്രമോ‌ദി മന്ത്രിസഭയിലെ രണ്ടാമൻ താനാണെന്ന് ഉറപ്പിച്ച ശേഷമാണ്  ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്  രാജ്നാഥ് സിംഗ് ഒഴിഞ്ഞതെന്ന് അറിയുന്നു. ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിംഗും ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയും തമ്മിൽ തുടർന്നു വന്ന 'രണ്ടാമൻ തർക്കം"  പരിഹരിച്ചാണ് പുതിയ അദ്ധ്യക്ഷനായി അമിത് ഷായെ തിരഞ്ഞെടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർലമെന്ററി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി രാജ്നാഥ് സിംഗിനെ നിയമിച്ചുകൊണ്ടുള്ള കത്ത് സ്‌പീക്കർ സുമിത്രാ മഹാജന് കൈമാറിയതായാണ്  അറിയുന്നത്. ഡെപ്യൂട്ടി ലീഡർ എന്നത് പാർലമെന്ററി പദവിയല്ലെങ്കിലും സ്‌പീക്കറുടെ അനുമതിയോടെ ഭരണകക്ഷിക്ക് അത്തരത്തിൽ ഒരു പദവി സൃഷ്ടിക്കാവുന്നതാണ്.
കഴിഞ്ഞ കുറേ ദിവസമായി രാജ്നാഥ് സിംഗും ജെയ്‌‌റ്റ്ലിയും തമ്മിലുള്ള  മത്സരം പാർട്ടിയിലും സർക്കാരിലും ചൂടു പിടിച്ച ചർച്ചയായിരുന്നു. എന്നാൽ, അങ്ങനെയൊരു തർക്കമില്ലെന്നാണ് പാർട്ടി അറിയിച്ചിട്ടുള്ളത്.

രാജ്നാഥ് തന്നെയാണ് രണ്ടാമൻ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.  ഈ മാസം നടക്കുന്ന 'ബ്രിക്‌സ്" സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിദേശത്ത് പോകുമ്പോൾ അക്കാര്യം ബോദ്ധ്യപ്പെടുമെന്നും അവർ വാദിക്കുന്നു. പ്രധാനമന്ത്രിയില്ലാത്തപ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ആരാണ് മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന് അറിയിച്ചുകൊണ്ട് കാബിനറ്റ് സെക്രട്ടറിക്ക് നോട്ട് കൊടുക്കുകയാണ് കീഴ്‌വഴക്കം. ഇതിലൂടെ രണ്ടാമൻ ആരാണെന്ന് അറിയാമെന്നാണ് പറയപ്പെടുന്നത്.

സർക്കാരിന്റെ  വെബ്സൈറ്റിൽ മോദിയുടെ തൊട്ടു താഴെ രാജ്നാഥിന്റെ പേരാണ് ഉള്ളതെന്നും മേയ് 26ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മോഡിക്ക് തൊട്ടുപിറകേ രാജ്നാഥ് ആണ് സത്യവാചകം ചൊല്ലിയതെന്നുമാണ് രാജ്നാഥ് അനുകൂലികൾ വാദിക്കുന്നത്. മന്ത്രിസഭാ യോഗങ്ങളിൽ മോദിക്ക് തൊട്ടുടുത്ത് ഇരിക്കുന്നത് രാജ്നാഥ് ആണെന്നും അതുകൊണ്ട് അദ്ദേഹമാണ് മന്ത്രിസഭയിലെ രണ്ടാമൻ എന്നും മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യവും വാദിക്കുന്നുണ്ട്.

എന്നാൽ, ഇതിനോട് മറ്റൊരു മുൻ കാബിനറ്റ് സെക്രട്ടറിയായ നരേഷ് ചന്ദ്ര വിയോജിച്ചു.  ആർക്കാണോ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ളത്  അവരാണ് രണ്ടാമൻ എന്നാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ  ധനകാര്യം, കോർപ്പേറേറ്റ് കാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലയുള്ളത് മന്ത്രി ജെയ്‌റ്റ്‌ലിക്കാണ്.  കൂടാതെ പ്രതിരോധ വകുപ്പ് അധികചുമതലയായി മോദി നൽകിയത് ജെയ്‌‌റ്റ്ലിക്കാണെന്നും ചില വാദങ്ങളുണ്ട്.  എന്നാൽ,  ബി.ജെ.പി അദ്ധ്യക്ഷ പദവി വഹിച്ചിരുന്നതിനാലാണ് ആ ഉത്തരവാദിത്വം രാജ്നാഥിനെ ഏൽപ്പിക്കാതിരുന്നതെന്നാണ് മറുവാദം.



Iraq Nurses Freed

Appeared as lead news on 5th July 2014