Thursday, May 29, 2014
Monday, May 26, 2014
കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ
appeared on 26th may
കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ
വി. എസ്. സനകൻ
Posted on: Monday, 26 May 2014

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു ചായക്കടക്കാരന്റെ മകനായ നരേന്ദ്ര ദാമോദർദാസ് മോഡി ഇന്ന് സൂര്യാസ്തയമത്തിനു തൊട്ടു മുൻപ് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച ഒരു വ്യക്തി പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. പിന്നാക്ക വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവ്. തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച് ആ പദത്തിലിരിക്കെ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരൻ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച ആദ്യ സ്ഥാനാർത്ഥി. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച് പ്രധാനമന്ത്രിയാവുന്ന ആദ്യ സാധാരണക്കാരൻ. അങ്ങനെ നീണ്ടുപോകും മോഡിയുടെ വിശേഷങ്ങൾ.
ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നോ, മുകളിൽ നിന്ന് കെട്ടിയിറക്കിയോ അല്ല മോഡി പ്രധാനമന്ത്രി പദത്തിത്തിലെത്തിയത്. സ്വന്തം പ്രയത്നം കൊണ്ട് ഈ പദവിയിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോഡി രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. അങ്ങനെയാണ് ഈ സാധാരണക്കാരൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നത്.
1984ന് ശേഷം ആദ്യമായിട്ടാണ് കേവല ഭൂരിപക്ഷത്തിൽ കൂടുതൽ സീറ്റുകൾ നേടി ഒരു കക്ഷി അധികാരത്തിലേറുന്നത്. അങ്ങനെയൊരു സർക്കാരിനെയാണ് നരേന്ദ്രമോഡി നയിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. 66.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അങ്ങനെയൊരു തിരഞ്ഞെടുപ്പിലാണ് മോഡി ആധികാരികമായ വിജയം നേടിയെടുത്തത്.
അന്നേ ഉന്നംവച്ചുവർഷങ്ങൾക്ക് മുൻപ് തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് മോഡിയുടെ കണ്ണുകൾ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. 2006ൽ അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കഴിഞ്ഞ വർഷമാണ്.
2012 സെപ്‌തംബറിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞുമാറി. താൻ വെറുമൊരു മുഖ്യമന്ത്രിയായാൽ പോരെന്ന് അദ്ദേഹം അന്നേ ചിന്തിച്ചിരുന്നു. സ്കൂൾ കുട്ടികളെപ്പോലെ നിരന്നു നിന്ന് ഫോട്ടോ എടുത്ത് തന്റെ വലിപ്പം കുറച്ചു കാട്ടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ബി. ജെ. പി നേതാവിനെ തേടുന്നു2004ൽ ഇന്ത്യ തിളങ്ങുന്നുവെന്നും 2009ൽ യു.പി.എ സർക്കാരിന്റെ പരാജയങ്ങളെ ഉയർത്തിക്കാണിച്ചും അദ്വാനിയെ മുൻനിറുത്തിയും തിരഞ്ഞെടുപ്പുകളെ നേരിട്ടപ്പോൾ പരാജയം ഏറ്റുവാങ്ങിയ എൻ.ഡി.എ സഖ്യത്തിന് കരുത്തനായ ഒരു നേതാവിന്റെ അഭാവം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആർ.എസ്.എസ് അത് കുറച്ച് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിന്റെ ഫലമായാണ് മോഡിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ അണിയറയിൽ ശക്തിയായി നടന്നത്.
ഈ വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കെയാണ് 2012 അവസാനം ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി മോഡി തന്റെ സ്വാധീനം തെളിയിച്ചത്. അതോടെ ബി.ജെ.പി ഉറപ്പിച്ചു. ഇനി മോഡിയിലാണ് പ്രതീക്ഷ. മോഡിയും തന്റെ സ്ഥാനം തിരിച്ചറിഞ്ഞിരുന്നു.
പിന്നെ അമാന്തിച്ചില്ല. കഴിഞ്ഞ വർഷം ജൂണിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വച്ച് മോഡിയെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവനായി തിരഞ്ഞെടുത്തു. അവിടംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. സെപ്‌തംബർ 13ന് ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ ഉനതതല യോഗം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ഒരു വിഭാഗത്തിന് അത് അത്ര രസിച്ചില്ലെങ്കിലും പ്രവർത്തകർക്ക് അത് ഊർജ്ജം പകർന്നുവെന്നതാണ് ശരി.
ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ അത് പ്രതിഫലിച്ചു. പ്രസംഗ പീഠത്തിലേക്ക് ചെന്ന മോഡി പ്രവർത്തകരുടെ ഏഴുനേറ്റു നിന്നുള്ള നിലയ്‌ക്കാത്ത കൈയ്യടിക്ക് മുന്നിൽ പത്ത് മിനിറ്റ് കൂപ്പുകൈയ്യോടെ നിന്നു. അവിടെ തുടങ്ങി പാർട്ടിയിലെ മോഡിയുഗം.
ദൗത്യം ഏറ്റെടുക്കുന്നുസെപ്തംബർ 15നാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ദൗത്യം മോഡി ഏറ്റെടുത്തത്. അതോടെ രാജ്യത്തിലെ മുക്കിലും മൂലയിലും അദ്ദേഹം ഓടി നടന്നു. ഇതിനിടിയിൽ ആരോപണ പ്രത്യാരോപണങ്ങൾ ശരവേഗത്തിൽ മോഡിക്കെതിരെ പാഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു ഭാഗത്ത് നിന്ന് ബി.ജെ.പി അതിന്റെ മുനയൊടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ മോഡി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു.
രാജ്യം ഭരിക്കണമെങ്കിൽ 80 സീറ്റുകളുള്ള യു.പിയിൽ മികച്ച വിജയം വേണമെന്ന് അറിയാവുന്ന മോഡി തന്റെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷായെ യു.പിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയാക്കി. അതോടെ അമിത് ഷാ പ്രവർത്തനം തുടങ്ങി. ഡൽഹിയിലെ ഗുജറാത്ത് ഭവനിൽ താമസിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം തുടങ്ങി. യു.പിയിൽ മാത്രമല്ല,40 സീറ്റുള്ള ബീഹാറിലും അദ്ദേഹം പ്രവർത്തനം വ്യാപിപ്പിച്ചു. ഒടുവിൽ വളക്കൂറുള്ള മണ്ണായി യു.പിയെ മാറ്റിയ ശേഷം മോഡിയെ ഷാ അറിയിച്ചു. യു.പിയെയും ബീഹാറിനെയും ജാർഖണ്ഡിനെയും സ്വാധീനിക്കാവുന്ന തരത്തിലുള്ള വാരണാസി മണ്ഡലത്തിൽ മോഡി മത്സരിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം എല്ലാ തീരുമാനങ്ങളും ശരിവയ്‌ക്കുന്നതായി.
വേട്ടയാടപ്പെടുന്ന നേതാവ്രാജ്യത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവ് കൂടിയാണ് മോഡി. നിരവധി ആരോപണങ്ങൾ. അതും വർഗീയ കലാപങ്ങളും കൂട്ടകൊലയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ. അഴിമിതി വിരുദ്ധ നായകനായി അരവിന്ദ് കേജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കുകയും ഡൽഹിയിൽ ഉൾപ്പെടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തതും മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ്. കേജ്‌രിവാളിന്റെ ശോഭയ്‌ക്ക് മുന്നിൽ മോഡി അസ്തമിച്ചുപോകുമെന്ന് വരെ എല്ലാവരും കരുതി. മോഡിയുടെ മുഖ്യ എതിരാളിയായി കേജ്‌രിവാൾ വാരണാസിയിലുമെത്തിയതോടെ ആ സംശയം കൂടുതൽ ബലപ്പെട്ടു. എന്നാൽ മോഡി തരംഗത്തിൽ എല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉയർന്ന വന്ന അഴിമതി വിരുദ്ധ നായകരും. എല്ലാം.
കാശ്മീർ മുതൽ കന്യാകുമാരി വരെയും അരുണാച്ചൽ പ്രദേശ് മുതൽ ഗുജറാത്തിലെ കച്ച് വരെയും ആൻഡമാൻ നിക്കോബാർ ദ്വീപിലും മോഡിയുടെ തരംഗം വീശി അടിച്ചു. ആ കൊടുങ്കാറ്റിൽ പത്ത് വർഷം രാജ്യം ഭരിച്ച യു.പി.എ മുന്നണി നാമാവശേഷമായി. പ്രതിപക്ഷ പാർട്ടിയാകാൻ പോലും അംഗബലമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അവശേഷിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് 16ന് ഉച്ചയോടെ രാജ്യത്ത് നമോ യുഗവും പിറന്നു.
എൻ.ഡി.എലോക്‌സഭയിൽ കേവല ഭൂരിപക്ഷമായ 272 ഉം കടന്ന് 282 സീറ്റുകൾ നേടിയാണ് ബി.ജെ.പി നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് ഘടകക്ഷികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൻ.ഡി.എയിൽ കക്ഷികളുടെ എണ്ണം 29 ആണ്. ഇതിൽ പതിനൊന്ന് പാർട്ടികൾക്ക് മാത്രമാണ് സീറ്റുകളുള്ളത്. മറ്റ് പാർട്ടികൾ വട്ടപ്പൂജ്യവുമായാണ് എൻ.ഡി.എയ്‌ക്കൊപ്പമുള്ളത്. എങ്കിലും എൻ.ഡി.എ വിപലീകരണവും മോഡി സാധിച്ചെടുത്തു.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ ഘടകക്ഷികളെ സ്വാധീനിക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 17 വർഷത്തെ ഘടകക്ഷി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടത് ഈ കൂട്ടർക്ക് കൂടുതൽ ശക്തിപകരുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ തെലുങ്കു ദേശവും ബീഹാറിൽ രാംവിലാസ് പാസ്വാനും തമിഴ്നാട്ടിൽ മഴവിൽമുന്നണിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പാർട്ടികളെയും മുന്നണിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ മോഡി ഘടകക്ഷികൾക്ക് പ്രശ്നക്കാരനായ നേതാവല്ലെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജയലളിതയും ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ ജഗനും മോഡിക്ക് പിന്തുണ അറിയിച്ചതോടെ അത് കൂടുതൽ തെളിഞ്ഞു.
അറിയാത്ത മോഡി മദ്യപാനമോ പുകവലിയോ ഇല്ല. പൂർണ്ണ സസ്യാഹാരി.
ഏത് പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപും അമ്മയുടെ അനുഗ്രഹം തേടും
ഗുജറാത്തിയിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
സ്വാമി വിവേകാനന്ദന്റെ ആരാധകൻ
ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധിയോട് ആരാധനയുണ്ട്.

Sunday, May 25, 2014
Sunday, May 18, 2014
ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം
Appeared on 18th May
ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം
വി.എസ്.സനകൻ
Posted on: Sunday, 18 May 2014
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലേത്. തെലുങ്കാനയിലും സീമാന്ധ്രയിലും കോൺഗ്രസ് നാമാവശേഷമായി. തെലുങ്കാനയിൽ ടി.ആർ.എസും സീമാന്ധ്രയിൽ ടി.ഡി.പി - ബി.ജെ.പി സഖ്യവും നേട്ടം കൊയ്തു.
കേന്ദ്രത്തിൽ യു.പി.എ സർക്കാരിന് പത്ത് വർഷം ഭരിക്കാൻ കരുത്ത് നൽകിയ സംസ്ഥാനമായിരുന്നു ആന്ധ്ര. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്തെ ഭരണം സ്തംഭിച്ചതും ഒടുവിൽ രാഷ്ട്രീയ നേട്ടത്തിനായി വിഭജന രാഷ്ട്രീയം കളിച്ചതും കോൺഗ്രസിന് വിനയായി. വിഭജനത്തിലൂടെ തെലുങ്കാനയിലെ 17 സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷിച്ച കോൺഗ്രസിന് ഇരട്ടപ്രഹരമാണ് കിട്ടിയത്.
2004ൽ ടി. ആർ എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്ത കോൺഗ്രസ് 42 ലോക്‌സഭാ മണ്ഡലങ്ങളിൽ 34 സീറ്റിലും ജയിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് ഭരണം നിലനിറുത്തുകയും ലോക്‌സഭയിലേക്ക് 33 അംഗങ്ങളെ അയയ്‌ക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയായിരുന്നു രണ്ട് വിജയങ്ങൾക്കും പിന്നിൽ. 2009ൽ അധികാരത്തിലേറി നാല് മാസം തികയും മുൻപ് രാജശേഖര റെഡ്ഡി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ, ശക്തനായ ഒരു നേതാവിനെ കൊണ്ടുവരുന്നതിലാണ് കോൺഗ്രസ് ആദ്യം പരാജയപ്പെട്ടത്.
അന്ന് പാർട്ടി എം.പി മാത്രമായിരുന്ന രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദം അവകാശപ്പെട്ടപ്പോൾ അതിന് രമ്യമായ പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. അതോടെ ജഗനെ പുതിയ പാർട്ടിയുണ്ടാക്കി. ജഗനെ ജയിലിലടച്ചതോടെ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസിന് എതിരായി. റോസയ്യയെ മാറ്റി കിരൺ കുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതിന് പകരം ജഗനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ പോലും പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു.
വൈ.എസ്.ആറിന്റെ മരണത്തിന് ശേഷമാണ് ടി.ആർ.എസ് വീണ്ടും തെലുങ്കാന പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഭരണമില്ലായ്മയാണ് ടി.ആർ.എസിന് അതിനുള്ള കരുത്ത് നൽകിയത്. ഒടുവിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത് തെലുങ്കാനയിലെ 17 ലോക്‌സഭാ സീറ്റും പുതിയ സംസ്ഥാനത്തെ ഭരണവുമായിരുന്നു. സീമാന്ധ്രയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പു അവഗണിച്ചായിരുന്നു വിഭജനം. ടി.ആർ.എസുമായുള്ള സഖ്യവും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. ടി.ആർ.എസ് -കോൺഗ്രസ് ലയന സാദ്ധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ ടി.ആർ.എസുമായി ധാരണയിലെത്താതെ കോൺഗ്രസ് വിഭജനം യാഥാർത്ഥ്യമാക്കിയതോടെ ലയനത്തിനും സഖ്യത്തിനും ടി.ആർ.എസ് കൂട്ടാക്കിയില്ല. അത് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി. വിഭജനത്തെ പിന്തുണച്ച ബി.ജെ.പിയാകട്ടെ ടി.ഡി.പിയുമായി ചേർന്ന് രണ്ട് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ടി.ആർ.എസ് വാതിൽ കൊട്ടിയടച്ചതോടെ കോൺഗ്രസിന് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. തെലുങ്കാനയിൽ വിഭജനം മാത്രമായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എന്നാൽ അവിടെ കരുത്തനായ നേതാവിനെ കണ്ടെത്താനായില്ല. പ്രചാരണം നയിച്ച നടി വിജയശാന്തി, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹ, ഡി. ശ്രീനിവാസ്, തെലുങ്കാന പി.സി.സി അദ്ധ്യക്ഷൻ പി. ലക്ഷ്‌മയ്യ എന്നിവരും പരാജയപ്പെട്ടുവെന്നതാണ് ക്ളൈമാക്സ്.
സീമാന്ധ്രയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി അടക്കമുള്ളവർ പാർട്ടി വിട്ടുപോകുന്നത് തടയാനും കോൺഗ്രസിനായില്ല. കോൺഗ്രസിന് കിട്ടേണ്ടയിരുന്ന സീറ്റുകൾ നേടി വൈ.എസ്.ആർ കോൺഗ്രസ് മുഖ്യ പ്രതിപക്ഷമായി. പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിച്ച് ചന്ദ്രബാബു നായിഡു ആധിപത്യം ഉറപ്പിക്കുകയും ചെയ്‌തു.

മോഡിയെത്തി, നെഞ്ചിലേറ്റി ഡൽഹി
Appeared on 18th May 2014
മോഡിയെത്തി,നെഞ്ചിലേറ്റി ഡൽഹി
Posted on: Sunday, 18 May 2014
ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ ഡൽഹിയിലേക്കുള്ള വരവ് പുതിയ പ്രധാനമന്ത്രിയുടേതു തന്നെയായിരുന്നു. അത്ര രാജകീയം, ആവേശഭരിതം. ഇളം നീല കോട്ടും ചാരനിറത്തിലുള്ള കുർത്തയും ധരിച്ചെത്തിയ മോഡി ചിരിയിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം പ്രധാനമന്ത്രിയായി കഴിഞ്ഞിരിക്കുന്നു.
രാവിലെ 10.50ഓടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മോഡിയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗാണ് സ്വീകരിച്ചത്. തുടർന്ന് അശോകാ റോഡിലെ പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരാണ് വാഹനങ്ങളിൽ അനുഗമിച്ചത്. അതീവ സുരക്ഷയ്‌ക്കിടയിലും ഒന്നര മണിക്കൂർ കൊണ്ടാണ് മോഡി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേർന്നത്. ഡൽഹിയിൽ നിന്ന് വിജയിച്ച ഏഴ് സ്ഥാനാർത്ഥികളും മോഡിക്കൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. തന്നെ കാണാൻ വഴിനീളെ തിങ്ങിയ ജനത്തെ മോഡി അഭിവാദ്യം ചെയ്തു.
രാവിലെ മുതൽ ബി.ജെ.പി ആസ്ഥാനത്തേക്കും പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു. പത്തു വർഷത്തിന് ശേഷം ചരിത്ര വിജയം സമ്മാനിച്ച മോഡി തന്നെയായിരുന്നു ആഘോഷത്തിന്റെ കേന്ദ്രബിന്ദു. മോഡി മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു അണികളുടെ ചുണ്ടുകളിൽ.
12.30 ഓടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രവർത്തകരും ആവേശത്തിലായി. അൽപം കഴിഞ്ഞപ്പോൾ വാഹനവ്യൂഹം പ്രത്യക്ഷപ്പെട്ടു. വാഹനത്തിലിരുന്ന് ഡോർ തുറന്ന് മോഡി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മോട്ടോർ ഉപയോഗിച്ച് അന്തരീക്ഷത്തിൽ പുഷ്പവൃഷ്ടി നടത്തുന്നുണ്ടായിരുന്നു. കാത്തുനിന്ന പ്രവർത്തകരെ നിരാശരാക്കിയില്ല. ആസ്ഥാന മന്ദിരത്തിന് മുന്നിൽ സജ്ജമാക്കിയിരുന്ന ചെറിയ വേദിയിൽ കയറി മൂന്ന് മിനിറ്റോളം പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം യോഗത്തിൽ പങ്കെടുക്കാൻ ഉള്ളിലേക്ക് പോയി.
യോഗം കഴിഞ്ഞയുടൻ ദേശീയ നേതാക്കളോടൊപ്പം വാർത്താസമ്മേളനം. മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുടെ അനുഗ്രഹം തേടി. ഇതോടെ കാമറകൾ നിറുത്താതെ മിന്നിത്തുടങ്ങി. യോഗ തീരുമാനങ്ങൾ രാജ്നാഥ് സിംഗ് വിശദീകരിച്ച ശേഷം മോഡി ഒരു മിനിറ്റോളം സംസാരിച്ചു. വാർത്താ സമ്മേളനമായിരുന്നെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് ചോദ്യമുന്നയിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഡൽഹിയിലെ വരവേൽപ്പ് ഏറ്റുവാങ്ങി മോഡി വാരണാസിയിലേക്ക് തിരിച്ചു.

അധികാരം അക്ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്
Appeared on 18th May 2014
അധികാരം അക്ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്
Posted on: Sunday, 18 May 2014
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന വെള്ളിയാഴ്‌ച തലസ്ഥാനത്തെ രണ്ട് റോഡുകൾ തമ്മിലുള്ള അധികാര കൈമാറ്റത്തിന്റെ ദിനം കൂടിയായിരുന്നു. പത്ത് വർഷം ഭരിച്ച കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബർ റോഡിൽ പൊലീസും ബാരിക്കേഡുകളും മാദ്ധ്യമപ്രവർത്തകരും മാത്രമായിരുന്നപ്പോൾ ബി.ജെ.പി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അശോകാ റോഡിൽ പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു.
വിജയം ആഘോഷിക്കാൻ ബി.ജെ.പി ആസ്ഥാനത്ത് കരുതിയിരുന്ന ടൺ കണക്കിന് മധുരം പ്രവർത്തകർ ഇരിട്ടിമധുരത്തോടെ നുണഞ്ഞു. മോഡിയുടെ വലം കൈയും യു.പിയിലെ വിജയത്തിന്റെ സൂത്രധാരനുമായ അമിത് ഷാ രാവിലെ തന്നെ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. അവിടെ ഇരുന്ന് എല്ലാ മണ്ഡലങ്ങളിലെയും വിജയം വീക്ഷിച്ച ഷാ ലീഡ് നിലയിൽ പിന്നിലാണെന്ന് അറിഞ്ഞ മണ്ഡലങ്ങളിലെ സ്ഥിതി നേരിട്ട് ഫോണിൽ വിളിച്ച് വിലയിരുത്തി. ഇടയ്‌ക്ക് മാദ്ധ്യമപ്രവർത്തകരുടെ അടുത്തെത്തിയ ഷാ, യു.പിയിലെ വിജയം താൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലെയെന്ന് ചോദിച്ചു.
ആദ്യ ഫലം വന്ന രാവിലെ എട്ടരമുതൽ മുതൽ ബി. ജെ. പി പ്രവർത്തകരുടെ പ്രവാഹമായിരുന്നു. അബ്കി ബാർ മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന മുദ്രാവാക്യമൊക്കെ മാറ്റി പ്രവർത്തകർ ഹർ ഹർ മോഡി, ഘർ ഘർ മോഡി വിളികളിലേക്ക് തിരിഞ്ഞു.
ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഉറപ്പായപ്പോഴും വഡോദരയിൽ അഞ്ചര ലക്ഷം വോട്ടിന് മോഡി ജയിച്ചെന്ന വാർത്ത വന്നപ്പോഴും പ്രവർത്തകരുടെ ആവേശം അണപൊട്ടി. അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിദ്ധ്യം മൂലം അല്പമെങ്കിലും ആശങ്കയുണ്ടായിരുന്ന വാരണാസിയിലും മോഡി തന്നെ താരമെന്ന് കൂടി വ്യക്തമായതോടെ പ്രവർത്തകർ ആഘോഷം കൊടിമുടിയിലെത്തിച്ചു.
എല്ലാം പ്രതീക്ഷിച്ച പോലെ കോൺഗ്രസ്
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതു പോലെയായിരുന്നു കോൺഗ്രസ് ഓഫീസിലെ സ്ഥിതി. രണ്ടക്കത്തിലൊതുങ്ങിയ യു.പി.എയുടെ സീറ്റ് നില ചാനലുകളിലൂടെ അമ്പരപ്പോടെയും ആശങ്കയോടെയും നേതാക്കൾ വീക്ഷിച്ചുകൊണ്ടിരുന്നത്. പ്രതികരണം തേടി എത്തിയവർക്കെല്ലാം തോൽവി സമ്മതിക്കുന്നതായി നേതാക്കൾ മറുപടി നൽകി.
തോൽവി ഉറപ്പായതോടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രതികരണത്തിന് വേണ്ടിയായിരുന്നു പിന്നത്തെ കാത്തിരിപ്പ്. വൈകിട്ട് നാലരയോടെ ഇരുവരും പ്രതികരണം നൽകിയതോടെ മാദ്ധ്യമപ്രവർത്തരും അക്ബർ റോഡിൽ നിന്ന് ഒഴിഞ്ഞു.
ആവേശം ചോർന്ന് ആം ആദ്മി ആസ്ഥാനം
ഹനുമാൻ റോഡിലെ ആം ആദ്മി പാർട്ടി ആസ്ഥാനം വെള്ളിയാഴ്‌ച മ്ലാനമോയിരുന്നു. ഡൽഹിയിലെ കനത്ത പരാജയവും കേജ്‌രിവാളിന്റെ തോൽവിയുടെ വേദനയും പ്രവർത്തകരിൽ പ്രകടമായിരുന്നു. ഡൽഹിയിലെ ഭരണം ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്നും കേജ്‌രിവാൾ ഡൽഹിയിൽ മത്സരിച്ചാൽ മതിയായിരുന്നുവെന്നുമുള്ള പ്രതികരണങ്ങളായിരുന്നു പ്രവർത്തകരിൽ നിന്ന് വന്നതും.

Thursday, May 15, 2014
ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും
Appeared on 15th May 2014.
ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും
വി.എസ്.സനകൻ
Posted on: Thursday, 15 May 2014
ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഏതുവിധേനയും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തട്ടിക്കൂട്ടാനാണ് ശ്രമം നടക്കുന്നത്. ചെറു കക്ഷികളെ വലയിലാക്കാനാണ് ശ്രമം . മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി മികച്ച നില നൽകുന്നുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങൾ എങ്കിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരിക്കാൻ ചില കക്ഷികളുടെ കൂടി പിന്തുണ വേണ്ടിവരുമെന്ന സൂചന നൽകിയിട്ടുണ്ട്. അത് ബി.ജെ.പിയും ഉൾക്കൊണ്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമായ 272 സീറ്റുകൾ ലഭിക്കുമെന്ന് ബി.ജെ.പിയും ഉറച്ചു വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എൻ.ഡി.എയിലേക്ക് ഏത് കക്ഷിയെയും സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുന്നത്. അതിനുള്ള അണിയറ ചർച്ചകളും സജീവമായി കഴിഞ്ഞു.
വീരവാദം മുഴക്കുന്നവർഅതേസമയം സാമുദായിക വർഗീയ ശക്തികളെ പിന്തുണയ്‌ക്കില്ലെന്നാണ് നിർണായകമായ സീറ്റുകൾ കരസ്ഥമാക്കാനിടയുള്ള ജയലളിതയും മായാവതിയും മമതാ ബാനർജിയും ശരദ് പവാറും നവീൻ പട്നായ്‌കുമൊക്കെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ രാഷ്ടീയ ചരിത്രം പരിശോധിച്ചാൾ ഇതിന് മുൻപ് എൻ.ഡി.എ പാളയത്തിൽ ഒരു തവണയെങ്കിലും ബി.ജെ.പിക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാമെന്നതാണ് സത്യം. മാത്രമല്ല, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ അധികാരത്തിൽ നിന്ന് വിട്ടുനിൽക്കാനാകാത്ത ഈ രാഷ്ട്രീയ കക്ഷികൾ അവരുടെ നിലപാടുകളിൽ അയവ് വരുത്തിയിട്ടുണ്ട്.
സമവായം തേടുമ്പോൾ
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ, ചെറു കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കേണ്ടിവരുമ്പോൾ, മോഡി മാറി നിന്ന് മറ്റൊരു നേതാവ് (അദ്വാനിയുമാകാം) നേതൃ നിരയിലേക്ക് പരിഗണിക്കപ്പെടാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. ഇത്തരം പല സാഹചര്യങ്ങളും അന്തിമ ഫലം വരുന്ന നാളെ വരെ ഡൽഹിയിൽ സജീവമായി നടക്കും.
നിലവിൽ ശിരോമണി അകാലി ദൾ, ശിവസേന, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, ടി.ഡി.പി എന്നീ കക്ഷികളാണ് ബി.ജെ.പിയുമായി സഖ്യത്തിലുള്ളത്. ഇതിന് പുറമേ ബി.ജെ.ഡി ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എ.ഐ.ഡി.എം.കെയും പിന്തുണ നൽകുമെന്നാണ് അറിയുന്നത്. ജഗനും മോഡിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശരദ്പവാറിന്റെ എൻ.സി.പിയും എക്‌സിറ്റ് പോളിനെ പ്രകീർത്തിച്ച് പ്രസ്താവന ഇറക്കിയിരുന്നു.ഇതെല്ലാം ബി.ജെ.പി ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
ബി.ജെ.ഡി
എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യ മനസ് തുറന്ന പാർട്ടിയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്ന ബിജു ജനതാ ദൾ. ഒഡീഷയ്‌ക്ക് പ്രത്യേക പദവി നല്‍കണമെന്ന ഉപാധിയോടെ ബി.ജെ. പി നേതൃത്വത്തിലുള്ള എൻ. ഡി.എയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി ചീഫ് വിപ്പ് പ്രസാദ് ത്രിപാഠി തന്നെ വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ മൂന്നാം മുന്നണിയുടെ നേതൃത്വത്തിലള്ള ഫെഡറൽ സർക്കാർ അധികാരത്തിലേറുമെന്ന് വ്യക്തമാക്കിയിരുന്ന ആളാണ് നവീൻ പട്നായ്‌ക്.
സംസ്ഥാനത്ത് നിലവിൽ 14 സീറ്റുകൾ ഉള്ള ബി.ജെ.പി അത്ര തന്നെ സീറ്റുകൾ ഇത്തവണയും നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ഏതായാലും ബി.ജെ.ഡിയുടെ ഈ സീറ്റുകൾ എൻ.ഡി.എയ്‌ക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. മാത്രമല്ല, നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്ന കക്ഷിയാണ് ബി.ജെ.ഡി.
എൻ.സി.പി
യു.പി.എയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകക്ഷികളിൽ ഒന്നാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയായ എൻ.സി.പി. മഹാരാഷ്ട്രയിലെ സംസ്ഥാന ഭരണം പോലും കോൺഗ്രസ് എൻ.സി.പി സഖ്യമാണ് നയിക്കുന്നത്. നിലവിൽ ഒൻപത് സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. എന്നാൽ മഹാരാഷ്ട്രയിൽ ഇത്തവണ കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന് 11 സീറ്റുകൾക്ക് മുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നില്ല. അതിൽ അഞ്ചോ ആറോ സീറ്റുകൾ എൻ.സി.പിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങളിൽ പറയുന്നത്.
ഇതിനെല്ലാം പുറമേയാണ് ബി.ജെ.പിക്ക് അനുകൂലമായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ജനങ്ങളുടെ വിധിയെഴുത്താണ് സൂചിപ്പിക്കുന്നതെന്ന് കഴിഞ്ഞദിവസം എൻ.സി.പി മുതിർന്ന നേതാവ് പ്രഫൂൽ പട്ടേൽ പറഞ്ഞത് ബി.ജെ.പിയിലേക്കുള്ള പാർട്ടിയുടെ എത്തിനോട്ടമാണ് സൂചിപ്പിക്കുന്നത്. എൻ.സി.പിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരെയും സമീപിച്ചിട്ടില്ലെന്നും എന്നാൽ ആർക്ക് മുന്നിലും എൻ.ഡി.എയുടെ വാതിലുകൾ അടഞ്ഞുകിടക്കില്ലെന്നും ബി.ജെ.പിയും തൊട്ടുപിറകെ വ്യക്തമാക്കി. എന്നാൽ ശക്തമായൊരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ കാണാനാണ് താത്പര്യപ്പെടുന്നതെന്ന് മാത്രം വ്യക്തമാക്കി ശരദ് പവാർ ഒഴിഞ്ഞുമാറി. എന്നാൽ എൻ.ഡി.എയിലെ സഖ്യകക്ഷിയായ ശിവസേന എൻ.സി.പിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിക്കുമെന്നതിനാൽ കാര്യങ്ങൾ കണ്ടറിയണം.
വൈ.എസ്.ആർ കോൺഗ്രസ്
സീമാന്ധ്രയിൽ നിർണായക ശക്തിയായി മാറുമെന്ന് അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും നിസംശയം പറയുന്ന പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. പാർട്ടി രൂപീകരിച്ച ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ച പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. സംസ്ഥാന നിയമസഭയിലെ ഭരണവും ലോക്‌സഭയിലേക്കുള്ള 25 സീറ്റുകളിൽ 20 എണ്ണവും നേടുമെന്ന വിശ്വാസമാണ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രകടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലം സീമാന്ധ്രയിൽ ടി.ഡി.പിക്ക് മുൻതൂക്കം നൽകികൊണ്ടുള്ള ഫലമാണ് പുറത്തുവിട്ടത്. എന്നാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷമാണ് ടി.ഡി.പിയും ബി.ജെ.പിയും സഖ്യമുണ്ടാക്കിയതും ഇപ്പോൾ നടന്ന നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മത്സരിച്ചതും.. ഇത് മുസ്‌ലിം വോട്ടർമാരെ ടി.ഡി.പിയിൽ നിന്ന് അകറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രബല വിഭാഗമായ കാപ്പു സമുദായവും വൈ.എസ്.ആർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൂടുതൽ സീറ്റുകൾ വൈ.എസ്.ആർ കോൺഗ്രസ് നേടുകയാണെങ്കിൽ കൂടി ജഗനുമായി ചർച്ച നടത്തി എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
കോൺഗ്രസ് ഒഴിച്ചുള്ള ഏത് മുന്നണിയുമായും സഹകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നടന്ന ദിവസവും പുലിവെന്തുലയിൽ വച്ച് ജഗൻമോഹൻ റെഡ്ഡി കേരളകൗമുദിയോട് പറഞ്ഞത്. എന്നാൽ തങ്ങൾ ആദ്യ പരിഗണന നൽകുന്നത് മൂന്നാം മുന്നണിക്കാണെന്നും എന്നാൽ തലസ്ഥാനം പോലുമില്ലാത്ത സംസ്ഥാനത്തിന്റെ വികസനത്തിന് സഹായം നൽകുന്ന ഏത് കോൺഗ്രസ് ഇതര സർക്കാരിനും വേണ്ട പിന്തുണ നൽകുമെന്ന ജഗന്റെ വാക്കുകൾ മോഡിക്ക് പിന്തുണ നൽകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന സൂചനയാണ് നൽകുന്നത്.
എ.ഐ.എ.ഡി.എം.കെ
തിരഞ്ഞെടുപ്പ് വേളയിൽ ശത്രുക്കളായി പെരുമാറിയെങ്കിലും ജയലളിതയും മോഡിയും തമ്മിലുള്ള സൗഹൃദം എൻ.ഡി.എ സർക്കാർ രൂപീകരണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, എ.ഐ.ഡി.എം.കെ അക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു. മോഡിയും ജയലളിതയും സുഹൃത്തുക്കളാണെന്നും മോഡി പ്രധാനമന്ത്രിയായാൽ പാർട്ടി പിന്തുണയ്ക്കുമെന്നും എ.ഐ.ഡി.എം.കെ നേതാവ് കെ. മലയ് സ്വാമി പ്രസ്താവിച്ചിരുന്നു. തമിഴ്നാട്ടിൽ 21-28 മുതൽ സീറ്റുകൾ ജയലളിതയ്‌ക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെയ്‌ക്കെതിരെ ആറ് ചെറുകക്ഷികളുമായി ചേർന്ന് ബി.ജെ.പി മഴവിൽ മുന്നണിയുണ്ടാക്കിയത് ജയലളിതയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മോഡിക്കെതിരെ ജയ തിരഞ്ഞെടുപ്പ് റാലികളിൽ പരസ്യമായി പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. തിരിച്ച് മോഡിയും ജയലളിതയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും എൻ.ഡി.എ അധികാരത്തിൽ വന്നാൽ എ.ഡി.എം.കെ അതിന്റെ ഭാഗമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഡി.എം.കെ
ബ്രാഹ്മണ സമുദായത്തിനെതിരായ പോരാട്ടം നയിച്ചുകൊണ്ട് മുന്നേറിയ ഡി.എം.കെ ഒരു ഘട്ടത്തിൽ ബി.ജെ.പിയുമായി സഖ്യം ചേർന്നുകൊണ്ട് പ്രവർത്തിച്ചിട്ടുള്ള പാർട്ടിയാണ്. നിലവിൽ തമിഴ്നാട്ടിൽ 19 സീറ്റുകളുള്ള ഡി.എം.കെ 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. നിരവധി അഴിമതി ആരോപണങ്ങളും കേസുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ഡി.എം.കെ അധികാരത്തിന് വേണ്ടി എൻ.ഡി.എയുടെ കൂടെ ചേർന്നാലും അതിശയിക്കാനാവില്ല. മാത്രമല്ല, ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ ഭാഗമായിരുന്ന ഡി.എം.കെ. ഒന്നര വർഷത്തിന് മുൻപ് മുന്നണി വിട്ടതും അവർക്ക് എൻ.ഡി.എയുമായി അടുക്കാൻ കൂടുതൽ അവസരം നൽകും.
മായയും മമതയും
മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് പിന്തുണ നൽകിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള രണ്ട് നേതാക്കളാണ് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജിയും. ഇരുവരും നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടുള്ളവരാണെങ്കിലും ബി.ജെ.പിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്നാണ് ഇരു നേതാക്കളും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരുവരുടെയും പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി കഴിഞ്ഞദിവസം ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്രമോഡി പ്രസ്താവിച്ചിരുന്നു. ഇരു പാർട്ടികളെയും എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഡി പറഞ്ഞിരുന്നു.
മോഡിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെ മായാവതി തന്റെ നിലപാട് വ്യക്തമാക്കി. എന്ത് സാഹചര്യമുണ്ടായാലും മോഡിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്ന് അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ഭാഷയിൽ പ്രസ്താവനകളും എതിർ പ്രസ്താവനകളുമായി മമതയും മോഡിയും രംഗം കൊഴുപ്പിച്ചിരുന്നു. അതിനാൽ തന്നെ തൃണമൂൽ കോൺഗ്രസ് അവരുടെ നിലപാടും പരസ്യമായി തന്നെ വ്യക്തമാക്കി. എൻ.ഡി.എയുടെ വാതിൽ തുറന്നുകിടക്കുകയാണെന്ന് മോഡി പറഞ്ഞെങ്കിലും തങ്ങളുടെ വാതിൽ അടച്ചിട്ടിരിക്കുകയാണെന്നും അതിന്റെ താക്കോൽ കാണാനില്ലെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസ് പരിഹസിച്ചത്. ഇതൊക്കെയാണെങ്കിലും യു.പി.എയിൽ നിന്ന് വിട്ടുപ്പിരിഞ്ഞ മമതയെ കൂടെനിറുത്താനാകുമെന്ന പ്രതീക്ഷ എൻ.ഡി.എ കൈവിട്ടിട്ടില്ല

Subscribe to:
Posts (Atom)