Appeared on 2nd April 2014 in Flash
ജാതി നിർണയിക്കുന്ന ബീഹാർ
വി.എസ്.സനകൻ
ന്യൂഡൽഹി: കീരിയും പാന്പും തമ്മിലുള്ള ശത്രുത എത്ര പ്രശസ്തമാണോ അതിനേക്കാൾ പേരുകേട്ട ശത്രുക്കളാണ് മോഡിയും നിതീഷും. ഇതൊക്കെയാണെങ്കിലും ഇരുവർക്കും തമ്മിൽ ചില സാമ്യങ്ങളുണ്ട്.ഇരുവർക്കും മുഖ്യമന്ത്രിമാരാണ് നരേന്ദ്ര മോഡി ഗുജറാത്തിന്റെയും നിതീഷ് ബീഹാറിന്റെയും മുഖ്യമന്ത്രിയാണ്. മോഡി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെങ്കിൽ നിതീഷ് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന ആളാണ്. ഇരുവരും വെട്ടി ഒതുക്കിയ ദീക്ഷയുമായിട്ടാണ് നടപ്പ്. രണ്ടുപേരുടെയും മുടി നരച്ചതുമാണ്. പിന്നെ ഇരുവരും തങ്ങളുടെ 63 ാമത്തെ വയസിലാണ് ഇപ്പോൾ.
നിതീഷിന്റെ ഐക്യജനതാദൾ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമായിരുന്നു അടുത്തകാലം വരെ. മോഡിയുടെ തിരഞ്ഞെടുപ്പിന്റെ പ്രചരണവിഭാഗം തലവനായി ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തതോടെ നിതീഷ് മുന്നണിയിൽ നിന്ന് മാറുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിറകെ കഴിഞ്ഞ വർഷം സെപ്തംബറിൽ ഡൽഹിയിൽ വച്ച് മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പിന്നെ നിതീഷ് മടിച്ചു നിന്നില്ല. പാർട്ടി നേതാവ് ശരദ് യാദവും നിതീഷും കൂടി 17 വർഷം നീണ്ട ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൊട്ടുപിറകെ ബീഹാറിലെ നിതീഷ് സർക്കാരിൽ നിന്ന് ബി.ജെ.പി മന്ത്രിമാർ രാജിവച്ചു. ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്ന നിതീഷ് അതൊന്നും കാര്യമായി എടുത്തതുമില്ല. മോഡിയോടുള്ള സമീപനവും മോഡി വിരോധവും മനസിൽ കൂട്ടിവച്ചതേയുള്ളു. നിതീഷുമായി കോൺഗ്രസ് അടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ നിതീഷ് മൂന്നാം മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. മോഡിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ ഏറ്റവും കൂടുതൽ പുച്ഛിച്ച് തള്ളിയിട്ടുള്ള നേതാവാണ് കൂടിയാണ് നിതീഷ്. ഒരു വേദി പങ്കിടാൻ പോലും മടിച്ച നേതാക്കൾ.
ലോക്‌സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നിൽക്കെ ബി.ജെ.പി ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. 40 സീറ്റുകളാണ് ബീഹാറിൽ ഉള്ളത്. ഐക്യ ജനതാദളും ബി.ജെ.പിയും കൂടി കഴിഞ്ഞ തവണ നേടിയത് 32 സീറ്റുകൾ. ഇത്തവണ ആ മുന്നണിയില്ല. ബി.ജെ.പി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമായാണ് സഖ്യമുണ്ടാക്കിയിട്ടുള്ളത്. മോഡിയുടെ വാരണാസിയിലെ സാന്നിദ്ധ്യമാണ് ബി.ജെ.പി ക്യാന്പുകൾക്ക് ആവേശം പകർന്നിട്ടുള്ളത്. നിതീഷിന്റെ മുസ്‌ലിം പ്രീണനം തന്നെയാണ് ബി.ജെ.പി ആയുധമാക്കിയിട്ടുള്ളത്. ഹിന്ദു ധ്രുവീകരണം ഇതുവഴി സാദ്ധ്യമാക്കാമെന്നാണ് ബി.ജെ.പി കണക്കുക്കൂട്ടുന്നത്.
മുസ്‌ലിം വോട്ടിൽ കണ്ണനട്ട്: സംസ്ഥാനത്തെ 25 ശതമാനം മുസ്ലിം വോട്ടിലാണ് എല്ലാ പാർട്ടികളുടെയും കണ്ണ്. പ്രത്യേകിച്ച് ഭരണ കക്ഷിയായ ഐക്യജനതാദൾ ആ വോട്ടിലാണ് എല്ലാ പ്രതീക്ഷയും വച്ചിരിക്കുന്നത്. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോഡിയെ അവരോധിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ പോലും ഉപേക്ഷിക്കാൻ തയ്യാറായതുകൊണ്ട് മുസ്ലിം വോട്ട് തുണയ്‌ക്കുമെന്നാണ് ഐക്യ ജനതാദൾ കരുതുന്നത്. ലാലു പ്രസാദ് യാദവിന്റെ കണ്ണുകൾ ഇതേ വോട്ട് ബാങ്കിലാണ്. യാദവരുടെ വോട്ടുകളും അദ്ദേഹം ഭദ്രമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസും ഈ വോട്ട് ബാങ്കിൽ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ വിജയം നേടാനാവില്ലെന്ന് അവർക്ക് ഉറപ്പുണ്ട്. കഴിഞ്ഞ തവണ അവർ നേടിയത് വെറും രണ്ട് സീറ്റാണ്. നിതീഷിന്റെ കുർമി വിഭാഗത്തിന്റെ വോട്ടുകളിൽ പോലും പോലും മോഡിയെന്ന പിന്നാക്കകാരനിലൂടെ വിള്ളലുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്.
മുസ്ലിം വോട്ടിനാണ് നിതീഷും കോൺഗ്രസും ലാലുവും ശ്രമം നടത്തുന്പോൾ അത് ഉയർത്തിക്കാട്ടി ഹിന്ദു വോട്ടുകൾ ഭദ്രമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബ്രാഹ്മണ വോട്ടിന് പുറമേ പാസ്വാനെ കൂട്ടുപിടിച്ചത് വഴി ദളിത് വോട്ടുകളും മോഡിയെ ഉയർത്തിക്കാട്ടി പിന്നാക്ക വോട്ടുകൾ പോക്കറ്റിലെത്തിക്കാനും ശ്രമമുണ്ട്. ബ്രാഹ്മണ, ക്ഷത്രീയ, ഭൂമിഹാർ, കയാസ്ഥാസ് എന്നീ ഉയർന്ന സമുദായങ്ങൾ മാത്രം 15 ശതമാനത്തോളമുണ്ട്. ഇത് ബി.ജെ.പി ഉറപ്പായി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. സംസ്ഥാനത്തെ ആകെ 15 ശതമാനം വോട്ട് എങ്ങനെയൊക്കെ സംഭവിച്ചാലും തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.
മുസ്‌ലിം സമുദായത്തിന് പുറമേ തീവ്ര പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങളുടെയും മഹാ ദളിത് വിഭാഗത്തിന്റെ വോട്ടുകളിലുമാണ് നിതീഷിന്റെ കണ്ണ്. 35 ശതമാനത്തോളം വരും ഇത്. എന്നാൽ ഈ വോട്ടുകളിലാണ് പാസ്വാനെയും ഉപേന്ദർ കുശ്‌വാഹയെയും കൂട്ടുപിടിച്ചത് വഴി ബി.ജെ.പി വിള്ളലുണ്ടാക്കിയിരിക്കുന്നത്. ഐക്യ ജനതാദളിൽ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ ജെയ് നാരായൺ നിഷാദും പൂർണമസി റാമും ഈ വിഭാഗങ്ങളുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കും. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ നിതീഷ് വളരെ പിന്നിലാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോഡി തരംഗം ബീഹാറിൽ വീശി തുടങ്ങിയിട്ടുമുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ നന്ദ് കിഷോർ യാദവിലൂടെയും അടുത്തിടെ ലാലുവിൽ നിന്ന് വേർപ്പിരിഞ്ഞ് ബി.ജെ.പിയിൽ ചേക്കേറിയ രാം കൃപാൽ യാദവിലൂടെയും യാദവരുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നു.
നിതീഷ് കുമാർ (63) : മൂന്നാം തവണയാണ് നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്നത്. 2000ത്തിലാണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ഏഴ് ദിവസം മാത്രം പ്രായമുണ്ടായിരുന്ന മന്ത്രിസഭയ‌്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. അങ്ങനെ പുറത്തേക്ക് പോകേണ്ടി വന്നു. തുടർന്ന് കേന്ദ്രത്തിൽ വാജ്‌പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായി. 2005ൽ ബി.ജെ.പി സഖ്യവുമായി ചേർന്ന് ബീഹാർ പിടിച്ചെടുത്തു.അത് ഇപ്പോഴും ഉള്ളം കൈയ്യിൽ ഭദ്രമാണെങ്കിലും ബി.ജെ.പിയുമായുള്ള സഖ്യം പൊളിഞ്ഞത് ആഘാതമായിരിക്കുകയാണ്. എങ്കിലും നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലാത്ത നേതാവാണ് നിതീഷ്.
ലാലു പ്രസാദ് യാദവ് (65) - നിതീഷിനെ പോലെ തന്നെ ജെ.പിയുടെ ശിഷ്യന്മാരിൽ ഒരാളായാണ് ലാലുവും സജീവ രാഷ്ട്രീയത്തിലെത്തിയത്. 1977ലെ തിരഞ്ഞെടുപ്പിൽ 29-ാം വയസിലാണ് ലാലുവിന്റെ പാർലമെന്ററി ജീവിതം തുടങ്ങുന്നത്. പിന്നീട് പലവട്ടം വിജയിച്ചു. നിയമസഭയിലേക്കും പാർലമെന്റിലേക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇതിനിടെ കാലിത്തീറ്റ് കുംഭകോണ കേസും അനധികൃത സ്വത്ത് സന്പാദന കേസും. ജയിൽ വാസം. ഒടുവിൽ കഴിഞ്ഞ വർഷം കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ആദ്യമായി എം.പി സ്ഥാനം നഷ്ടപ്പെടുന്ന നേതാവായി. അതുകൊണ്ട് തന്നെ ഇത്തവണ മത്സരരംഗത്തില്ല. പാർട്ടിയിൽ വിശ്വസ്തരായ ചില നേതാക്കൾ വിട്ടുപോയതും മറ്റുമാണ് ഏറ്റവും കൂടുതൽ ലാലുവിനെ അലട്ടുന്ന കാര്യം.
സോണിയ്‌ക്ക് എന്നും പ്രിയങ്കരനായിരുന്ന ലാലുവിനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു സുപ്രീം കോടതി വിധിയെ മറിക്കടക്കാൻ യു.പി.എ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ ഓർഡിനൻസ് വലിച്ചുക്കീറി കാറ്റിൽപ്പറത്തണമെന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ കീഴടങ്ങേണ്ടി വന്നപ്പോൾ പൊലിഞ്ഞത് ലാലുവിന്റെ സ്വപ്നങ്ങളായിരുന്നു. അതുകൊണ്ട് ഇത്തവണ ലാലു മത്സരിക്കുന്നില്ല. പകരം ഭാര്യയും മകൾ മിസയും രംഗത്തുണ്ട്. നിഴൽ പോലെ എന്നും കൂടെയുണ്ടായിരുന്ന രാംകൃപാൽയാദവ് ആണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മിസയ്‌ക്കെതിരെ പാടലിപുത്രയിൽ ജനവിധി തേടുന്നത്.
രാം വിലാസ് പാസ്വാൻ (67) - ജയ്‌പ്രകാശ് നാരായന്റെയും രാ നാരായന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലെത്തിയ പാസ്വാൻ 25 തികഞ്ഞപ്പോൾ തന്നെ എം.എൽ.എയായി. അടിയന്തരാവസ്ഥക്കാലത്തെ ശക്തനായ യുവ നേതാവായി പിന്നീട് മാറി. അടിയന്തരാവസ്ഥ കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നു. 1977ലെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ വി.പി.സിംഗ് മന്ത്രിസഭയിൽ അംഗവുമായി. 1996ൽ മുതൽ റെയിൽവേമന്ത്രിയായി. വാജ്‌പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു.
2000ത്തിലാണ് പാസ്വാൻ ഐക്യ ജനതാദളിനോട് വിടപ്പറഞ്ഞ് സ്വന്തം പാർട്ടിയായ ലോക് ജനശക്തിക്ക് രൂപം നൽകുന്നത്. എൽ.ജെ.പി കോൺഗ്രസുമായി സഖ്യത്തിലും ഏർപ്പെട്ടു. ഒന്നാം യു.പി.എയിലും പാസ്വാൻ മന്ത്രിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33 വർഷങ്ങൾക്ക് ശേഷം ആദ്യമായി പാസ്വാൻ സ്വന്തം മണ്ഡലമായ ഹാജിപ്പൂരിൽ തോൽവി അറിഞ്ഞു. ഇത്തവണ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടാണ് പാസ്വാന്റെ പാർട്ടി മത്സരിക്കുന്നത്. പാസ്വാന്റെ മകനും നടനുമായി ചിരാഗ് പാസ്വാനും സഹോദരൻ രാമചന്ദ്ര പാസ്വാനും മത്സരരംഗത്തുണ്ട്. മൂവരുടെയും സീറ്റുകളാണ് പാസ്വാൻ ആദ്യം പ്രഖ്യാപിച്ചതും.
മറ്റൊരു മോഡി : ബീഹാറിൽ ബി.ജെ.പിക്ക് സ്വന്തമായൊരു മോഡിയുണ്ട്. നരേന്ദ്ര മോഡിയല്ല. സുശിൽ കുമാർ മോഡി. നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു സുശിൽ മോഡി. ബീഹാറിലെ മോഡി തരംഗം സുശിൽ മോഡിയുടെ കൂടി തരംഗമാണ്. ലാലുവിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ നിന്ന് ജനം മുക്തിനേടി നിതീഷിൽ അഭയം പ്രാപിച്ചപ്പോൾ, അദ്ദേഹത്തിനൊപ്പം നിന്ന് ബീഹാറിനെ വളർത്തുന്നതിൽ ഈ മോഡിയുടെ ചെറുതല്ല. കഴിഞ്ഞ ഒൻപത് വർഷക്കാലം സംസ്ഥാനത്ത് ബി.ജെ.പിയെ നയിച്ചതും ഈ മോഡി തന്നെ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നന്ദ് കിഷോർ യാദവും സുശിൽ മോഡിയും ഒരുമയോടെ നിന്ന് പ്രവർത്തിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഒരേ മന്ത്രിസഭയിൽ അംഗങ്ങളുമായിരുന്നു. മോഡിയുടെത് മിശ്ര വിവാഹമായിരുന്നു. തീവ്ര ഹിന്ദുത്വ വികാരവും ഈ മോഡിക്കില്ല. മുംബയ്ക്കാരിയായ ജെസ്സി ജോർജാണ് മോഡിയുടെ ഭാര്യ.
2009ലെ നില
ആകെ സീറ്റുകളുടെ എണ്ണം - 40
പാർട്ടി - നേടിയ സീറ്റുകൾ - വോട്ട് ശതമാനം
ഐക്യ ജനതാദൾ - 20 - 24.04%
ബി.ജെ.പി - 12 - 13.93%
ആർ.ജെ.ഡി - 4 - 19.31%
കോൺഗ്രസ് - 2 - 10.26%
സ്വതന്ത്രർ - 2 - 12.12%

No comments:
Post a Comment