Powered By Blogger

Thursday, September 18, 2014

Dental College Case

appeared on 18th Sept 2014


ന്യൂഡൽഹി: സ്വാശ്രയ സെന്റൽ കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പ്രവേശന മേൽനോട്ട സമിതിയായ ജയിംസ് കമ്മിറ്റിയാണ് പരീക്ഷ നടത്തേണ്ടത്. ജസ്റ്റിസുമാരായ അനിൽ ആർ. ദവേ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 16 സ്വാശ്രയ ഡെന്റൽ കോളേജുകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിട്ടത്.

ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പ്രവേശനമടക്കമുള്ള കാര്യങ്ങൾ ജെയിംസ് കമ്മിറ്റി നിർവഹിക്കും. ഈ മാസം 20ന് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പരസ്യം നൽകണം. ഇത് കോളേജുകളുടെ ഉത്തരവാദിത്വമാണ്. ഫീസിന്റെ കാര്യവും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. 26ന് പരീക്ഷ നടത്തണം. 27ന് ഫലം പ്രസീദ്ധീകരിക്കണം. 28ന് കൗൺസിംഗ് നടത്തണം. 30ന് പ്രവേശന നടപടികൾ പൂർത്തിയായിരിക്കണം. 30ന് ശേഷം ഒരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരുമായി കരാറിൽ ഏർപ്പാത്ത ന്യൂനപക്ഷ ഫ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മൂന്ന് ദിവസത്തിനകം സർക്കാരുമായി കരാറിലേർപ്പടണം. തുടർന്ന് 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകണം. സർക്കാരിന് ലഭിക്കുന്ന 50 ശതമാനം സീറ്റുകളിൽ പൊതു പ്രവേശന പരീക്ഷാ പട്ടികയിൽ നിന്നുള്ള കുട്ടികൾക്ക് അവസരം നൽകണം. അസോസിയേഷൻ കരാരിൽ ഏർപ്പെട്ടില്ലെങ്കിൽ ഉത്തരവിന്റെ ആനുകൂല്യം അവർക്ക് ലഭിക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജെയിംസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കോളേജുകൾ പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതിനോട് എതിർപ്പില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ചോദ്യപ്പേപ്പറും തയ്യാറാക്കാൻ സഹായം നൽകാമെന്ന് മാനേജ്മെന്റുകളും അറിയിച്ചു. എന്നാൽ ഈ രണ്ടു വാദങ്ങളും തള്ളിയാണ് പരീക്ഷ ജെയിംസ് കമ്മിറ്റി തന്നെ നടത്തട്ടെയെന്ന് കോടതി വ്യക്തമാക്കിയത്.

പ്രവേശന പരീക്ഷയെ ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ എതിർത്തു. പരീക്ഷ നടത്താൻ അനുമതി നൽകരുതെന്ന് അവർ വാദിച്ചു. മറ്റ് കേസുകളെ ഇത് സ്വാധീനിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. എന്നാൽ ഈ കേസിലെ ഉത്തരവ് മറ്റ് കേസുകൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങൾ ഇന്നലെയും ബെഞ്ച് ചൂണ്ടിക്കാട്ടി. കോളേജുകളുടെ നിലവാരം ഉയർത്തണമെന്നും ഫീസ് കുറയ്‌ക്കണമെന്നും കോടതി പറഞ്ഞു. നല്ല ഡോക്‌ടർമാരാണ് വേണ്ടതെന്നും അത് സ്ഥാപനത്തിന് തന്നെയാണ് നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി. ഫീസ് കുറച്ച് നിലനിൽക്കാൻ കോളേജുകൾ പഠിക്കണമെന്നും കോടതി മാനേജ്മെന്റുകളോട് പറഞ്ഞു.

 കോളേജുകൾ ഇവ
മൂവാറ്റുപുഴ അനൂർ ഡെന്റൽ കോളേജ്, തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളേജ്, കൊല്ലം അസീസിയ ഡെന്റൽ കോളേജ്, മലപ്പുറം എഡ്യൂക്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസസ്, കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസസ്, എടപ്പാൾ മലബാർ ഡെന്റൽ കോളേജ്, കോതമംഗലം മാർബസേലിയോസ് ഡെന്റൽ കോളേജ്, തൃശൂർ പി.എസ്.എം ഡെന്റൽ കോളേജ്, പാലക്കാട് റോയൽ ഡെന്റൽ കോളേജ്, വർക്കല ശ്രീ ശങ്കര ഡെന്റൽ കോളേജ്, കോതമംഗലം സെന്റ് ഗ്രിഗോറിയസ് ഡ‌െന്റൽ കോളേജ് എന്നിവയാണ് കൺസോർഷ്യത്തിന് കീഴിൽ വരുന്ന കോളേജുകൾ.

കണ്ണൂർ ഡെന്റൽ കോളേജ്, മുക്കം കെ.എം.സി.ടി, തിരുവനന്തപുരം പി.എം.എസ്. ഡെന്റൽ കോളേജ്, കാസർകോട് സെഞ്ചുരി ഡെന്റൽ കോളേജ് എന്നിവയാണ് ന്യൂനപക്ഷ അസോസിയേഷന്റെ കീഴിൽ വരുന്നത്. ശ്രീ ആഞ്ജനേയ മെഡിക്കൽ ട്രസ്റ്റാണ് ഹർജി നൽകിയ മറ്റൊരു കോളേജ്.

No comments:

Post a Comment