Appeared on 18th Nov.
ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പിൽ ഐ.സി.സി അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന്റെ കുരുക്ക് കൂടുതൽ മുറുകുന്നു. ഒത്തുകളിയിലോ വാതുവയ്പിലോ ശ്രീനിവാസൻ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്ന് മദ്ഗൽ സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രീനിക്ക് ക്ളീൻ ചിറ്റ് നൽകിയതായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ ആരോപണം തുടക്കം മുതൽ തന്നെ ശ്രീനിക്കെതിരെ ഇല്ലായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഐ.പി.എൽ വാതുവയ്പ് പുറത്തുവന്നത് മുതൽ ശ്രീനിവാസൻ ഒത്തുകളിയിലോ വാതുവയ്പിലോ ഏർപ്പെട്ടതായി ഒരു ഘട്ടത്തിലും ആരോപിക്കപ്പെട്ടിട്ടില്ല. മറിച്ച്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സഹയുടമയായ തന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. മെയ്യപ്പനെ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ചെന്നൈ ടീമുമായി ഒരു ബന്ധവുമില്ലെന്നാണ് ശ്രീനിവാസനും മെയ്യപ്പനും തുടക്കത്തിൽ വ്യക്തമാക്കിയിത്. എന്നാൽ മുദ്ഗൽ സമിതി റിപ്പോർട്ടിൽ മെയ്യപ്പൻ ടീമിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെട്ടതായാണ് റിപ്പോർട്ടിലുള്ളത്.
ഇതുവരെ മെയ്യപ്പനെ സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്നതായിരുന്നു ശ്രീനിവാസനെതിരായ പ്രധാന ആരോപണമെങ്കിൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മുറുകുകയാണ്. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ട ലംഘനത്തിൽ ഏർപ്പെട്ടിരുന്ന ഒരു താരത്തെ ശ്രീനിവാസനും മറ്റ് നാല് ബി.സി.സി.ഐ അധികാരികളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ശ്രീനിക്ക് മേൽ ആരോപിക്കപ്പെടുന്നത്. വാതുവയ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രീനിവാസൻ അറിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മുദ്ഗൽ റിപ്പോർട്ട് പരസ്യമാക്കാൻ കോടതി തീരുമാനിച്ചതും ഇക്കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ്.
മാത്രമല്ല, ഐ.പി.എൽ വാതുവയ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മുദ്ഗൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന നിർദ്ദേശം കഴിഞ്ഞാഴ്ച കേസ് പരിഗണിക്കവേ കോടതി നിർദ്ദേശിച്ചിരുന്നു.
ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസൻ തത്ക്കാലം മാറി നിൽക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടുകൊണ്ടായിരുന്നില്ല. മറിച്ച്, തന്റെ മരുമകൻ കൂടി പ്രതി സ്ഥാനത്ത് നിൽക്കുന്ന കേസിൽ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമമുണ്ടാകരുതെന്ന വിലയിരുത്തലിലാണ് കോടതി ആ നിർദ്ദേശം അന്ന് മുന്നോട്ട് വച്ചത്.
നടപടിയെടുക്കും: ശിവ്‌ലാൽ യാദവ്
ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയും നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ ഇടക്കാല അദ്ധ്യക്ഷൻ ശിവ്‌ലാൽ യാദവ് വ്യക്തമാക്കി. സുന്ദർരാമനെതിരെ തെളിവുണ്ടെന്ന് വ്യക്തമായാൽ നടപടിയെടുക്കും. ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ശിവ്‌ലാൽ യാദവ് വ്യക്തമാക്കി.
റിപ്പോർട്ടിലുള്ളത്
ശ്രീനിവാസൻ : ഒത്തുകളിൽ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളി അന്വേഷണത്തെ അട്ടിമറിക്കാനോ അന്വേഷണത്തിൽ ഇടപെടാനോ ശ്രമിച്ചിട്ടില്ല. ശ്രീനിവാസനും മറ്റ് നാലു ബി.സി.സി.ഐ അധികാരികൾക്കും ഒരു താരം (പേര് വ്യക്തമാക്കുന്നില്ല) നടത്തിക്കൊണ്ടിരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ ശ്രീനിവാസനോ മേൽപ്പറയുന്ന നാല് ഉദ്യോഗസ്ഥരോ ആ താരത്തിനെതിരെ നടപടി സ്വീകരിച്ചില്ല.
ഗുരുനാഥ് മെയ്യപ്പൻ: ഒരു ടീമിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാതുവയ്പുകാരുമായി (പേര് വ്യക്തമാക്കുന്നില്ല) ഹോട്ടൽ മുറിയിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഫെബ്രുവരി 2ന് സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമായി സൂചിപ്പിച്ചിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് മെയ്യപ്പൻ നടത്തിയ ഫോൺ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഒത്തുകളിയിൽ ഏർപ്പെട്ടതിന് മെയ്യപ്പനെതിരെ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മെയ്യപ്പന്റെ ശബ്ദം ഫോറൻസികഖ് പരിശോധനയിൽ തിരിച്ചറിയുകയും പൊലീസ് നൽകിയ തെളിവുകളും വച്ച് വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. ചെന്നൈ സൂപ്പർ കിംഗ് ടീമുമായി ബന്ധമില്ലെന്ന വാദവും തെറ്റാണ്.
രാജ് കുന്ദ്ര : ബുക്കികളുമായി നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് വാതുവയ്പിൽ ഏർപ്പെട്ടു. ഇതുവഴി ഐ.പി.എൽ അഴിമതി നിരോധന ചട്ടം ലംഘിച്ചു. രാജ്കുന്ദ്രയ്‌ക്കെതിരെ നടത്തി വന്ന അന്വേഷണം വ്യക്തമായ കാരണം കൂടാതെയാണ് രാജസ്ഥാൻ പൊലീസ് അവസാനിപ്പിച്ചത്. കുന്ദ്രയുടെ അടുത്ത സുഹൃത്ത അറിയപ്പെടുന്ന വാതുവയ്പ്പുകാരനാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. ഇയാൾ കുന്ദ്രയ്‌ക്ക് വേണ്ടിയാണ് വാതുവയ്പ് നടത്തിയിരുന്നതെന്ന് മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തായ വാതുവയ്പുകാരനെ ഭീമമായ തുകകൾക്ക് വാതുവയ്പു നടത്തുന്ന മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുത്തിയതും കുന്ദ്രയാണ്. കുന്ദ്ര വാതുവയ്പിൽ ഏർപ്പെട്ടിരുന്നുവെന്ന് ഒരു താരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാതുവയ്പുകാർ കുന്ദ്ര നൽകുന്ന വിവരങ്ങൾ വച്ചാണ് വാതുവയ്പ് നടത്തിയിരുന്നത്. ഇതെല്ലാം ബി.സി.സി.ഐ/ഐ.പി.എൽ അഴിമതി വിരുദ്ധ ചട്ട ലംഘനങ്ങളാണ്.
സുന്ദർരാമൻ : ഒരു ബുക്കിയെ നേരിട്ട് അറിയിമായിരുന്നു. ഇയാളുമായി ഒരു സീസണിനിടയിൽ എട്ടു തവണ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളെ അറിയാമെന്ന് സുന്ദർരാമൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയാൾക്ക് വാതുവയ്പു ബന്ധമുണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ മെയ്യപ്പനും കുന്ദ്രയും വാതുവയ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം തനിക്ക് നേരത്തെ ലഭിച്ചിരുന്നുവെന്ന് സുന്ദർരാമൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ നടപടി സ്വീകരിക്കുന്നത് അപര്യാപ്തമാണെന്ന് ഐ.സി.സി.യുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിട്ടി യൂണിറ്റ് അദ്ധ്യക്ഷൻ അറിയിച്ചതായും സുന്ദർരാമൻ പറയുന്നു.

No comments:
Post a Comment