Appeared on 20th July 2014
അറിഞ്ഞ് നൽകിയ അർജുനയിൽ മാറ്റമില്ല
Posted on: Wednesday, 20 August 2014
ന്യൂഡൽഹി: കേരളത്തിൽ നിന്ന് മാത്രം അഞ്ച് താരങ്ങൾക്ക് അർജുന അവാർഡ് നൽകിയെന്ന ഹോക്കി ഇന്ത്യയുടെ പരാതി പുരസ്‌കാര നിർണയ സമിതി തള്ളി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കപിൽ ദേവ് അദ്ധ്യക്ഷനായ പുരസ്‌കാര നിർണയ സമിതി ചേർന്ന യോഗത്തിലാണ് കായിക മന്ത്രാലയത്തിന് നൽകിയ പട്ടിക പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പരാതിയിൽ കഴമ്പില്ലെന്നും സമിതി വിലയിരുത്തി. ഇതോടെ കേരളത്തിൽ നിന്നുള്ള അഞ്ച് താരങ്ങൾക്ക് ശുപാർശ ചെയ്ത അർജുന അവാർഡുകളുടെ കാര്യത്തിൽ മാറ്റമില്ലെന്ന് ഉറപ്പായി.
കേരളത്തിൽ നിന്ന് ടോം ജോസഫ് (വോളിബോൾ), ടിന്റൂ ലൂക്ക (അത്‌ലറ്റിക്‌സ്), ഗീതു അന്ന ജോസ് ( ബാസ്‌ക്കറ്റ് ബോൾ), സജി തോമസ് (തുഴച്ചിൽ), വി.ദിജു (ബാഡ്മിന്റൻ) എന്നിവരുൾപ്പെട്ട പതിനഞ്ച് കായിക താരങ്ങളെയാണ് ഇത്തവണ കപിൽ ദേവ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.
തങ്ങൾ നൽകിയ ഏഴ് താരങ്ങളുടെ പേരുകൾ പരിഗണിക്കാതെയാണ് കേരളത്തിൽ നിന്ന് മാത്രം അഞ്ച് പേരെ പരിഗണിച്ചതെന്നായിരുന്നു ഹോക്കിഇന്ത്യ ജനറൽ സെക്രട്ടറി നരീന്ദ്ര ബത്ര കായിക മന്ത്രാലയത്തിന് പരാതി നൽകിയത്. ഇതിനിടെ ബോക്‌സിംഗ് താരമായ ജയ്ഭഗവാനെ അവാർഡിന് ശുപാർശ ചെയ്തതും വിവാദമായി. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ മനോജ് കുമാറിന് മറികടന്ന് ജയ്ഭഗവാനെ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. എന്നാൽ എല്ലാ വിവാദങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാണ് കപിൽ ദേവ് പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കിയത്.
കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുത്തതിന് കേരളത്തിനുള്ള അംഗീകാരമാണ് അഞ്ച് അർജുന അവാർഡുകളെന്ന് കപിൽ ദേവ് വ്യക്തമാക്കി. കായിക രംഗത്തെ അവാർഡിന്റെ പേരിൽ പ്രാദേശിക വാദങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഇന്ത്യയിൽ തന്നെയുള്ള സംസ്ഥാനമാണ്. കേരളത്തിന് മാത്രമായി നൽകുന്ന പുരസ്‌കാരമല്ല അർജുന. കൂടുതൽ താരങ്ങളെ കായിക ലോകത്തിന് സംഭാവന ചെയ്യുന്നതിന് കേരളത്തിനെ അഭിനന്ദിക്കുന്നുവെന്നും കപിൽ പറഞ്ഞു. ഹോക്കി ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായ നരീന്ദ്ര ബത്രയുടെ ആരോപണങ്ങളെ സംബന്ധിച്ച് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആരാണി ബത്രയെന്നും താൻ കേട്ടിട്ടില്ലോയെന്നും അദ്ദേഹം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ടോയെന്നും കപിൽ ദേവ് ചോദിച്ചു. തുടർന്ന് ഈ വർഷത്തെ ശുപാർശയുടെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
മുൻ വർഷങ്ങളിലും ഇത്തരം തർക്കങ്ങളുണ്ടായിട്ടുണ്ട്. കായിക താരങ്ങളുടെ സംസ്ഥാനങ്ങളെ നോക്കിയല്ല, മറിച്ച് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിന് ശുപാർശ ചെയ്തിരിക്കുന്നതെന്നും കപിൽ വ്യക്തമാക്കി.
തീരുമാനം ഏകകണ്‌ഠേനയെന്ന് ജിജി തോംസൺ
പരാതിയുടെ അടിസ്ഥാനത്തിൽ കായിക മന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് വീണ്ടും യോഗം ചേർന്നതെന്ന് സമിതിയിലെ അംഗമായ സ്‌പോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഡയറക്‌ടർ ജനറൽ ജിജി തോംസൺ പറഞ്ഞു. എല്ലാ പരാതികളും പരിശോധിച്ച ശേഷം പുനഃപരിശോധന വേണ്ടെന്ന് തീരുമാനിച്ചത് എകകണ്ഠേനയാണെന്ന് അദ്ദേഹം വ്യക്തമാക്കി.അർഹതയില്ലാത്ത ഒരു താരവും പട്ടികയിൽ കടന്നുകൂടിയിട്ടില്ല. ബോക്‌സിംഗ് താരമായ മനോജിനെ പോലെ തന്നെ ജയ്ഭഗവാനും അർഹതയുണ്ട്. ഒരു ഇനത്തിൽ ഒരു വർഷം ഒരാൾക്ക് മാത്രം നൽകിയാൽ മതിയെന്ന് കായിക മന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോക്കി ഇന്ത്യ കോടതിയിലേക്ക്
അർജുന അവാർഡിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്ന് പുരസ്‌കാര നിർണയ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഹോക്കി ഇന്ത്യ കോടതിയെ സമീപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. ശുപാർശ ചെയ്ത ഏഴ് താരങ്ങളുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് ഹോക്കി ഇന്ത്യയുടെ ആലോചന.

No comments:
Post a Comment