Appeared on 10th Nov 2014
ന്യൂഡൽഹി: കേന്ദ്രമന്ത്രി വികസനത്തിന് പിന്നാലെ പാർട്ടിയുടെ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായി. പാർട്ടിയുടെ പ്രധാനപ്പെട്ട അഞ്ച് ഭാരവാഹികളാണ് ഇന്നലെ മന്ത്രിസഭയിൽ ചേർന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവയ്‌ക്കുന്നതോടെ സംഘടനാ തലത്തിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നാണ് അറിയുന്നത്.
ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ജെ.പി.നഡ്ഡ, രാജീവ് പ്രതാപ് റൂഡി, രാം ശങ്കർ എന്നിവർ ജനറൽ സെക്രട്ടറി പദം രാജിവയ്‌ക്കേണ്ടിവരും. പാർട്ടി ഭരണഘടന പ്രകാരം പരമാവധി ഒൻപത് ജനറൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളു. ഇപ്പോൾ ഉള്ളത് ആകട്ടെ ഇവർ ഉൾപ്പെടെ എട്ട് പേരാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന സൂചനയുണ്ടായിരുന്ന യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എം.പിയുമായ അനുരാഗ് താക്കൂർ, പാർട്ടി വക്താവ് സയിദ് ഷാനവാസ് ഹുസൈൻ എന്നിവരെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
പാർട്ടിയുടെ പതിനൊന്ന് ദേശീയ ഉപാദ്ധ്യക്ഷന്മാരിൽ ഉൾപ്പെട്ട മുക്താർ അബാസ് നഖ്‌വി, ബന്ധാരു ദത്താത്രേയ എന്നിവരും മന്ത്രിസഭയിലേക്ക് പോയ സാഹചര്യത്തിൽ ഈ പദവികളിലേക്കും പുതിയ ആളുകളെ കണ്ടെത്തണം.
കഴിഞ്ഞാഴ്ചയാണ് ഓരോ സംസ്ഥാനത്തിന്റെയും ചുമതലയുള്ള നേതാക്കളെ അമിത് ഷാ പ്രഖ്യാപിച്ചത്. ഇതിൽ ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും ചുമതല റൂഡിക്ക് നൽകിയപ്പോൾ, ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നഡ്ഡയ്‌ക്ക് നൽകിയത്. രാം ശങ്കറിന് മറ്റൊരു ബി.ജെ.പി ഭരണ സംസ്ഥാനമായ ഛത്തീസ്ഗഡിന്റെയും പഞ്ചാബിന്റെ ചുമതലയും നൽകി. ഈ ചുമതലകളിലേക്കും പുതിയ ആളുകളെ ഉടൻ പ്രഖ്യാപിച്ചേക്കും.
അതേസമയം പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ പാർലമെന്ററി ബോർഡിൽ ജെ.പി. നഡ്ഡ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും ഏറ്റവും വിശ്വസ്തനാണ് നഡ്ഡ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷാ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടത്തിയ പുനഃസംഘടനയിലാണ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ പാർലമെന്ററി ബോർഡ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എന്നിവയിൽ നിന്നും ഒഴിവാക്കിയത്. ഇവർക്ക് പകരം ജെ.പി. നഡ്ഡ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംഘടനാ ജനറൽ സെക്രട്ടറിയായ രാം ലാൽ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കാബിനറ്റ് മന്ത്രിമാർ
മനോഹർ പരിക്കർ (58): രണ്ട് തവണ ഗോവ മുഖ്യമന്ത്രി. ഐ.ഐ.ടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രി. ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസ് പ്രവർത്തകനായി. മോദിയുമായും ആർ.എസ്.എസ് നേതൃത്വവുമായും അടുത്ത ബന്ധം. പാർട്ടി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ആർ.എസ്.എസ് പരിഗണിച്ചിരുന്നെങ്കിലും ഗഡ്കരിയുടെ പേര് ഉയർന്നപ്പോൾ മാറ്റി. സ്വന്തം സ്യൂട്ട്കേസ് പോലും സഹായിക്കൊണ്ട് എടുപ്പിക്കാതെ പരിക്കർ സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പേരു പിടിച്ചുപറ്റി.
സുരേഷ് പ്രഭു (61 ): ശിവസേനയുടെ നേതാവായിരുന്ന സുരേഷ് പ്രഭു 1996 മുതൽ നാല് തവണ മഹാരാഷ്ട്രയിലെ രാജാപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു.
ജെ.പി. നഡ്ഡ (53) : ബീഹാറിലാണ് ജനനമെങ്കിലും ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള നേതാവായിട്ടാണ് അറിയപ്പെടുന്നത്. മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വിശ്വസ്തൻ. നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി. 2012 മുതൽ ഹിമാച്ചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. മൂന്ന് തവണ ഹിമാച്ചൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ സംസ്ഥാന മന്ത്രിയായി. ചാർടേഡ് അക്കൗണ്ട് ആണ്.
ചൗധരി ബീരേന്ദ്ര സിംഗ് (68 ): ഹരിയാനയിൽ നിന്നുള്ള ഏറ്റവും ജനസ്വാധീനമുള്ള നേതാവ്. 42 വർഷം കോൺഗ്രസിൽ അംഗമായിരുന്ന ശേഷം, ഈ വർഷം ആഗസ്റ്റിലാണ് സിംഗ് ബി.ജെ.പിയിൽ ചേർന്നത്. 1990ൽ ഹരിയാന പി.സി.സി അദ്ധ്യക്ഷനായി. 1991ൽ കോൺഗ്രസിനെ സംസ്ഥാനത്ത് വിജയിച്ചു. മുഖ്യമന്ത്രിപദം മോഹിച്ചെങ്കിലും പാർട്ടി നൽകിയില്ല. രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരു തവണ ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗത്താലയെയാണ് പരാജയപ്പെടുത്തിയത്. 2010ൽ രാജ്യസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.
സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)
ബണ്ഡാരു ദത്രാത്രേയ (68) : ആർ.എസ്.എസ് പ്രവർത്തകനായി തുടക്കം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ. നിലവിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗം. ഇതേ മണ്ഡലത്തിൽ മൂന്ന് തവണ മുൻപ് വിജയിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനാണ്. തെലങ്കാന സംസ്ഥാന ഘടകം ബി.ജെ.പി പ്രഥമ അദ്ധ്യക്ഷനായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
രാജീവ് പ്രതാപ് റൂഡി (52): ബീഹാറിൽ നിന്നുള്ള പ്രമുഖ നേതാവ്. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ്. ബീഹാർ നിയമസഭയിലേക്ക് 1990ൽ തിരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് ലോക്‌സഭയിലേക്കെത്തിയത്. വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാന സഹമന്ത്രിയായിരുന്നു. 2010ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. കമേഴ്സ്യൽ പൈലറ്റുമാണ്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.
ഡോ. മഹേഷ് ശർമ്മ (55): ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ നിന്നുള്ള ലോക്‌സഭാംഗം. 2012ൽ നോയിഡയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ കൂടിയായ മഹേഷ്, കൈലാഷ് ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസിന്റെ ചെയർമാനാണ്. ബി.ജെ.പിയുടെ ആരോഗ്യ സെല്ലിന്റെ കൺവീനറായിരുന്നു. 2017ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പ് ഉറ്രുനോക്കിയാണ് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിരുന്നതെന്ന് സൂചന.
സഹമന്ത്രിമാർ
മുക്താർ അബ്ബാസ് നഖ്‌വി (57) : ബി.ജെ.പിയുടെ മുസ്‌ലിം മുഖമെന്ന് അറിയപ്പെടുന്ന നേതാവ്. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷനാണ്. നീണ്ട കാലം പാർട്ടി വക്താവ് ആയിരുന്നു. ഉത്തർപ്രദേശിലെ അലഹാബാദിൽ ജനനം. നിലവിൽ രാജ്യസഭാംഗം. 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. നീണ്ട പതിനഞ്ച് വർഷത്തിന് ശേഷമാണ് മന്ത്രിപദം ലഭിക്കുന്നത്. 1998ൽ രാംപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു. ഹിന്ദുവായ സീമയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
രാം കൃപാൽ യാദവ് (57): ആർ.ജെ.ഡിയിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന രാം കൃപാൽ യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ബി.ജെ.പിയിൽ ചേരുന്നത്. രാജ്യസഭാംഗത്വം ഉപേക്ഷിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി ലാലുവിന്റെ മകൾ മിസയ്‌ക്കെതിരെ പാടലിപുത്രയിൽ മത്സരിച്ച് വിജയിച്ചു. മൂന്ന് തവണ ഇതിന് മുൻപ് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 1985ൽ പട്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം.
ഹരിഭായ് ചൗധരി (60): ഗുജറാത്തിലെ ബനസ്‌കന്തയിൽ നിന്നുള്ള ലോക്‌സഭാഗം. ഇതേ മണ്ഡലത്തിൽ ഇതിന് മുൻപ് മൂന്ന് വിജയിച്ചിട്ടുണ്ട്. 1988ൽ ബി.ജെ.പിയിലെത്തിയ ചൗധരി 2005 മുതൽ 2010 വരെ ഗുജറാത്ത് സംസ്ഥാന ഘടം ഉപാദ്ധ്യക്ഷനായിരുന്നു. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് വ്യവസായി ആയിരുന്നു.
പ്രൊഫ. സൻവർലാൽ ജാട്ട് : രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ കേന്ദ്രമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ അജ്മീർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. ജാട്ട്-രജ്പുട്ട് വോട്ടുകൾ സമാഹരിച്ചാണ് വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് വസുന്ധരരാജസിന്ധ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു.
പ്രൊഫ. മോഹൻഭായ് കണ്ഡൂരിയ (63): മോദി മുഖ്യമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിൽ അംഗമായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള എം.പിയാണ്. സൗരാഷ്ട്ര മേഖലയിൽ ജനസ്വാധീനമുള്ള നേതാവ്. പട്ടേൽ സമുദായത്തിൽ നിന്നുള്ള പ്രമുഖനുമാണ്.
ഗിരിരാജ് സിംഗ് (54) : ബീഹാറിലെ ഭൂമിഹാർ സമുദായത്തിൽ നിന്നുള്ള നേതാവ്. നിതിഷ് കുമാർ മന്ത്രിസഭയിൽ ബി.ജെ.പി പ്രതിനിധിയായി മന്ത്രിയായിരുന്നു. ദക്ഷിണ ബീഹാറിൽ സിംഗിന് സ്വാധീനമുള്ള പോക്കറ്റുകളുണ്ട്. ബീഹാറിലെ നവാദയിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. മോദിയെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. അടുത്തിടെ 1.14 കോടി രൂപ സിംഗിന്റെ വസതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം 50000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് സിംഗ് വിശദീകരിച്ചത്.
ഹൻസ്‌രാജ് ആഹിർ (59): മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. കൽക്കരി കുംഭകോണം ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൽക്കരി അഴിമതി സംബന്ധിച്ച് ആഹിർ കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച പരാതിയാണ് സി.ബി.ഐ അന്വേഷണത്തിന് വഴിവച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ആഹിർ കണ്ടെത്തിയിരുന്നു. പതിനഞ്ച് വർഷം നീണ്ട പാർലമെന്ററി ജീവിതത്തിൽ നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആഹിരിന്റെ പ്രവർത്തനങ്ങൾ മറ്ര് അംഗങ്ങളും മാതൃകയാക്കണമെന്ന് സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു.
പ്രൊഫ. രാം ശങ്കർ ( 50): ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് ലോക്‌സഭാംഗം. രാഷ്ട്രീയത്തിലെത്തും മുൻപ് കോളേജ് അദ്ധ്യാപകനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിൽ ശ്രദ്ധ നേടി. പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
വൈ.എസ്. ചൗധരി (53): ഹൈദരാബാദിൽ ജനനം. ടി.ഡി.പിയുടെ രാജ്യസഭാംഗം. ആന്ധ്രയിലെ പ്രമുഖ വ്യവസായ ശൃംഘലയായ സുജന ഗ്രൂപ്പിന്റെ ചെയർമാൻ. സുജന എന്ന് തന്നെയാണ് അടുപ്പമുള്ളവർ വിളിക്കുന്നതും. ടി.ഡി.പിക്ക് വൻ സംഭാവന നൽകിയ വ്യക്തിയാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ജയന്ത് സിൻഹ (54) : ജാർകണ്ഡിലെ ഹസാരിഭാഗിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ ധനകാര്യമന്ത്രിയും മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹയുടെ മകൻ. കോർപ്പറേറ്ര് ഭരണരംഗത്തും കൺസൾട്ടൻസി മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ ബിരുദമെടുത്ത സിൻഹ ഹാർവാർഡ് ബിസിൻസ് സ്കൂളിൽ നിന്ന് എം.ബി.എയും അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എൻർജി മാനേജ്മെന്റിൽ എം.എസും നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് പന്ത്രണ്ട് വർഷം മെക്കൻസീ ആൻഡ് കമ്പനിയുടെ പാർട്ട്ണറായിരുന്നു.
രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (44): ജയ്പൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ റാത്തോഡ് ഷൂട്ടിംഗ് താരമാണ്. ഒളിമ്പിക് മെഡൽ ജേതാവായ റാത്തോഡിന് രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കരസേനയിൽ കേണൽ പദവിയിലിരുന്ന റാത്തോഡ് നിർബന്ധിത വിരമിക്കൽ വാങ്ങിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ബാബുൽ സുപ്രിയോ (44): പശ്ചിമബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലെ ഏക അംഗമാണ് ഗായകനായ ബാബുൽ. തിരഞ്ഞെടുപ്പ് തൊട്ടുമുൻപ് വിമാനയാത്രയിൽ രാംദേവിനെ കണ്ടുമുട്ടിയതാണ് രാഷ്ട്രീയത്തിലേക്ക് വരാൻ കാരണമായത്. 1989മുതൽ സി.പി.എമ്മിനൊപ്പം മാത്രം നിന്നിട്ടുള്ള അസൻസോൾ മണ്ഡലത്തിൽ നിന്ന് 74000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുൽ വിജയിച്ചത്.
സാദ്ധ്‌വി നിരഞ്ജൻ ജ്യോതി (47): ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിലെ ഏക വനിത. ഉത്തർപ്രദേശിലെ ദളിത് പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞത് ജ്യോതിയുടെ നേതൃത്വത്തിലായിരുന്നു. ഫത്തേപ്പൂർ മണ്ഡലത്തിൽ ആർ.എൽ.ഡി നേതാവ് അമർ സിംഗിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകയാണ്. 2002, 2007 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.പി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ജ്യോതി 2012ൽ ഹാമിർപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. ഇക്കഴിഞ്ഞ ജൂണിൽ മൂന്ന് പേരടങ്ങുന്ന സംഘം ഇവരുടെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.
വിജയ് സാംപ്ള (53): പഞ്ചാബിൽ നിന്നുള്ള ദളിത് നേതാവ്. ഹോഷിയാർപൂരിൽ നിന്നുള്ള ലോക്‌സഭാംഗം. പത്താം ക്ളാസിന് ശേഷം സൗദി അറേബ്യയിൽ പ്ളംബറായി ജോലി നോക്കിയിട്ടുണ്ട്. സർപഞ്ച് ആയി രാഷ്ട്രീയ ജീവിതം തുടങ്ങിയ സാംപ്ള പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായി. സംസ്ഥാന ഖാദി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ പഞ്ചാബ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉറ്റുനോക്കിയാണ് സാംപ്ളയ്‌ക്കുള്ള മന്ത്രിപദമെന്നാണ് സൂചന.

No comments:
Post a Comment