Powered By Blogger

Monday, May 12, 2014

ഒവെയ്സിയെ ചുറ്റിപ്പറ്റി ചാർമിനാറിന്റെ രാഷ്ട്രിയം

ഹൈദരാബാദ് : മൂന്ന് പതിറ്റാണ്ടായി നഗരത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുന്ന പാർട്ടി മുന്നോട്ട് വയ്‌ക്കുന്ന പ്രധാന വാഗ്ദാനം എന്താണെന്ന് പാർട്ടി പ്രവർത്തകനായ സലാഹുദ്ദീനോട് ചോദിച്ചപ്പോഴാണ് അറിയുന്നത്, ഈ പാർട്ടി പ്രകടന പത്രിക പോലും ഇറക്കാറില്ലെന്ന്. അപ്പോൾ വാഗ്ദാനങ്ങളൊന്നുമില്ലെയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് സലാഹുദ്ദീൻ ഉറപപ്പിച്ചു പറഞ്ഞു.

സംശയം ബാക്കി നിന്നതുകൊണ്ട് ചാർമിനാറിന്റെ അടുത്തുള്ള സയിദ് അസുദുള്ളയുടെ ബിരിയാണി കടയിൽ ഈ ചോദ്യം ആവർത്തിച്ചു. അപ്പോൾ അദ്ദേഹവും ഇതേ ഉത്തരം നൽകി. പിന്നെയെന്താണ് ഹാട്രിക് വിജയം തേടി ഇവിടെ നിന്ന് മതസരിക്കുന്ന ആൾ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൾ മുസ്‌ലിമീന്റെ (എ.ഐ.എം.ഐ.എം) അദ്ധ്യക്ഷനായ അസാസുദ്ദീൻ ഒവെയ്‌സി നിങ്ങൾക്ക് മുന്നിൽ വച്ച്തെന്ന് ചോദിച്ചപ്പോൾ, മോഡിയെ തടയുന്നത് വോട്ട് ചെയ്യണമെന്നായിരുന്നു ഒവെയ്‌സിയുടെ അഭ്യർത്ഥനയെന്ന് അദ്ദേഹം മറുപടി നൽകി. ഒവെയ്സിയുടെ വിജയത്തിലും ഇവിടുത്തെ ജനങ്ങൾക്ക് സംശയമില്ല. മുസ്‌ലിം ഭൂരിപക്ഷമായ ഹൈദരാബാദിൽ ഒവെയ്‌സിയെ അല്ലാതെ മറ്റൊരും വിജയിക്കില്ലെന്നും അവർ ഉറച്ച് വിശ്വസിക്കുന്നു.

നഗരത്തിലെ വികസനം മുഴുവൻ സംസ്ഥാന തലസ്ഥാനമെന്ന നിലയിൽ വന്നുഭവിച്ചതാണെന്ന് ജനത്തിന് അറിയാം. അതിന് പിന്നിൽ ഒവെയ്‌സിക്കും പാർട്ടിക്കും വലിയ പങ്കില്ലെന്നും വ്യക്തമായി അറിയാം. എങ്കിലും വോട്ട് ചെയ്താൽ അത് ഒവെയ്‌സിക്കാണ്. അതാണ് ചാർമിനാർ രാഷ്ട്രീയം.

ഇതൊക്കെയാണെങ്കിലും ഇത്തവണ ഒവെയ്‌സി അൽപ്പം കൂടി പ്രയത്നിച്ചു. മോഡിയാണ് അതിന് കാരണം. പലയിടത്തും കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. മോഡിയെയും കാവിയെയും തടയുന്നതിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഒവെയ്‌സിയുടെ വോട്ടുൾ കവർന്നെടുക്കാൻ രംഗതതുള്ള പ്രധാന വ്യക്തി മജ്ലിസ് ബച്ചാവോ തെഹ്രീക്കിന്റെ മജീദുള്ളാഹ് ഖാനാണ്. മജീദുള്ളായ്‌ക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന ആക്ഷേപമാണ് എ.ഐ.എം.ഐ.എം തുറന്നുവിട്ടത്. ഇതോടെ പരിശുദ്ധ ഖുറാൻ കൈയിലേന്തിയാണ് മജീദുള്ളാഹ് പ്രചരണം ശക്തമാക്കിയത്. ബി.ജെ.പിയുമായി ഒരു രഹസ്യ ധാരണയുമില്ലെന്ന് ഓരോ വേദിയിലും ഖുറാനിൽ തൊട്ട് സത്യം ചെയ്തുകൊണ്ടാണ് മജീദുള്ളാഹ് പ്രസംഗിച്ചത്.

ബി.ജെ.പിയാകട്ടെ ശക്തമായ ആർ.എസ്.എസ് പാരന്പര്യമുള്ള നേതാവായ ഭഗവന്ത് റാവുവിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. സഖ്യ്യമായി മത്സരിക്കുന്നത് കൊണ്ട് തന്നെ ടി.ഡി.പിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എസ്. കൃഷ്‌ണാ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

അസാസുദ്ദീന്റെ പിതാവ് സുൽത്താൻ സലാഹുദ്ദീനാണ് ഒവെയ്‌സി കുടുംബത്തിന്റെ വിജയം ഇവിടെ തുടങ്ങിയത്. 1984ലാണ് ആദ്യമായി അദ്ദഹം ലോക്‌സഭയിലേക്ക് വിജയിച്ചത്. അതിന് മുൻപ് തന്നെ കോർപ്പറേഷനിലേക്ക്ും രണ്ട് തവണ എം.എൽ.എയായും അദേ്ദേഹം വിജയിച്ചിട്ടുണ്ട്. ആറ് തവണയാണ് സുൽത്താൻ ഇവിടെ നിന്ന് വിജയിച്ചത്. തുടർന്ന് 2004ൽ മകന് അസാസുദ്ദീന് സീറ്റ് വിട്ടുകൊടുത്തു. പാർട്ടിയുടെ നേതൃത്വവും മകനെ ഏൽപ്പിച്ചു. കഴിഞ്ഞ തവണ മകൻ വീണ്ടും ജനവിധി തേടിയതിനൊപ്പം മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയെ വിജയിലെത്തിച്ചു.

No comments:

Post a Comment