Powered By Blogger

Monday, May 12, 2014

Vivekananda Reddy speaks against Jagan

പുലിവെന്തല (ആന്ധ്രാപ്രദേശ്) : കോൺഗ്രസ് വിട്ട് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പുതിയ പാർട്ടിയുണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി കേരളകൗമുദിയോട് പറഞ്ഞു.

1991ൽ മുഖ്യമന്ത്രി സ്ഥാനം കൈലെത്തിയപ്പോൾ മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ ആ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി മാറി നിന്നയാളാണ് രാജശേഖര റെഡ്ഡി. രാഷ്ട്രീയത്തിൽ കാണിക്കേണ്ട ആ പക്വത മകൻ ജഗൻ മോഹൻ റെഡ്ഡി കാണിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

വൈ.എസ്.ആറിന് ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ കെ. റോസയ്യയ്‌ക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുലിവെന്തല സീറ്റിലേക്ക് ജഗൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.

കോൺഗ്രസിൽ തന്നെ ഉറച്ചുനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതുമില്ല. അങ്ങനെ ഉറച്ചുനിന്നിരുന്നുവെങ്കിൽ തെലുങ്കാന പ്രശ്നം പോലും ഉയർന്നുവരില്ലായിരുന്നു. എന്നാൽ താൻ കോൺഗ്രസിനോട് വിടപറയേണ്ടിവന്നത് തന്റെ മൂത്ത സഹോദരനായ വൈ.എസ്.ആറിനെ പാർട്ടി മോശമായി ചിത്രീകരിക്കാൻ തുടങ്ങിയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2011ൽ പുലിവെന്തലയിൽ രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്. വിജയമ്മയ്‌ക്ക് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് തന്റെ രാഷ്ട്രീയ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

No comments:

Post a Comment