Appeared on 18th May 2014
മോഡിയെത്തി,നെഞ്ചിലേറ്റി ഡൽഹി
Posted on: Sunday, 18 May 2014
ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ ഡൽഹിയിലേക്കുള്ള വരവ് പുതിയ പ്രധാനമന്ത്രിയുടേതു തന്നെയായിരുന്നു. അത്ര രാജകീയം, ആവേശഭരിതം. ഇളം നീല കോട്ടും ചാരനിറത്തിലുള്ള കുർത്തയും ധരിച്ചെത്തിയ മോഡി ചിരിയിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം പ്രധാനമന്ത്രിയായി കഴിഞ്ഞിരിക്കുന്നു.
രാവിലെ 10.50ഓടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മോഡിയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗാണ് സ്വീകരിച്ചത്. തുടർന്ന് അശോകാ റോഡിലെ പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരാണ് വാഹനങ്ങളിൽ അനുഗമിച്ചത്. അതീവ സുരക്ഷയ്‌ക്കിടയിലും ഒന്നര മണിക്കൂർ കൊണ്ടാണ് മോഡി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേർന്നത്. ഡൽഹിയിൽ നിന്ന് വിജയിച്ച ഏഴ് സ്ഥാനാർത്ഥികളും മോഡിക്കൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. തന്നെ കാണാൻ വഴിനീളെ തിങ്ങിയ ജനത്തെ മോഡി അഭിവാദ്യം ചെയ്തു.
രാവിലെ മുതൽ ബി.ജെ.പി ആസ്ഥാനത്തേക്കും പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു. പത്തു വർഷത്തിന് ശേഷം ചരിത്ര വിജയം സമ്മാനിച്ച മോഡി തന്നെയായിരുന്നു ആഘോഷത്തിന്റെ കേന്ദ്രബിന്ദു. മോഡി മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു അണികളുടെ ചുണ്ടുകളിൽ.
12.30 ഓടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രവർത്തകരും ആവേശത്തിലായി. അൽപം കഴിഞ്ഞപ്പോൾ വാഹനവ്യൂഹം പ്രത്യക്ഷപ്പെട്ടു. വാഹനത്തിലിരുന്ന് ഡോർ തുറന്ന് മോഡി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മോട്ടോർ ഉപയോഗിച്ച് അന്തരീക്ഷത്തിൽ പുഷ്പവൃഷ്ടി നടത്തുന്നുണ്ടായിരുന്നു. കാത്തുനിന്ന പ്രവർത്തകരെ നിരാശരാക്കിയില്ല. ആസ്ഥാന മന്ദിരത്തിന് മുന്നിൽ സജ്ജമാക്കിയിരുന്ന ചെറിയ വേദിയിൽ കയറി മൂന്ന് മിനിറ്റോളം പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം യോഗത്തിൽ പങ്കെടുക്കാൻ ഉള്ളിലേക്ക് പോയി.
യോഗം കഴിഞ്ഞയുടൻ ദേശീയ നേതാക്കളോടൊപ്പം വാർത്താസമ്മേളനം. മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുടെ അനുഗ്രഹം തേടി. ഇതോടെ കാമറകൾ നിറുത്താതെ മിന്നിത്തുടങ്ങി. യോഗ തീരുമാനങ്ങൾ രാജ്നാഥ് സിംഗ് വിശദീകരിച്ച ശേഷം മോഡി ഒരു മിനിറ്റോളം സംസാരിച്ചു. വാർത്താ സമ്മേളനമായിരുന്നെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് ചോദ്യമുന്നയിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഡൽഹിയിലെ വരവേൽപ്പ് ഏറ്റുവാങ്ങി മോഡി വാരണാസിയിലേക്ക് തിരിച്ചു.

No comments:
Post a Comment