Appeared on 14th in Flash
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിലെ തിരഞ്ഞെടുപ്പ് നാടകത്തിന്റെ അവസാന ബെല്ലും മുഴങ്ങി കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ രണ്ട് ദിവസങ്ങൾ. അതു കഴിയുന്നതോടെ എല്ലാവരും അറിയാൻ കാതോർത്തിരിക്കുന്ന ഫലം പുറത്തുവരും. നായകനാര് വില്ലനാര്. ചിത്രം തെളിയും.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിയും കോൺഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹൂൽ ഗാന്ധിയും തമ്മിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള പോരാട്ടം. പത്ത് വർഷമായി ഭരണത്തിന് പുറത്ത് നിൽക്കുന്ന ബി.ജെ.പി തങ്ങളുടെ ഏറ്രവും കരുത്തനായ നേതാവായ മോഡിയെ രംഗത്തിറക്കി യുദ്ധം നേരിട്ടപ്പോൾ, പ്രതിരോധം സൃഷ്ടിക്കാൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് വാസ്തവം. എല്ലാത്തിനും പുറമേ പ്രധാനമന്ത്രി സ്വപ്നങ്ങൾ ഇത്തവണയെങ്കിലും പൂവണിയുമോയെന്ന് കാത്തിരിക്കുന്ന ചെറു കക്ഷികളുടെ ഒരു പിടി നേതാക്കളും തങ്ങളുടെ കരുത്ത് കാട്ടി തിരഞ്ഞെടുപ്പ് രംഗം ആവേശമാക്കി.
മോഡിയെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് രംഗം
തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അപകടമാണെന്ന നിലപാടായിരുന്നു മുതിർന്ന നേതാവായ അദ്വാനി ഉൾപ്പെടെയുള്ളവർക്കുണ്ടായിരുന്നത്. അത് ശരിവയ്‌ക്കുന്നത് പോലെ തൊട്ടുപിറകെ പതിനേഴ് വർഷത്തെ മുന്നണി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടതും ബി.ജെ.പിക്കും പ്രഹരമായിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്യാൻ മോഡിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം.
വാർത്തകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി തന്നെ നിറുത്തുന്നതിലും മോഡി വിജയിച്ചു. ഇടയ്‌ക്ക് മുതിർന്ന നേതാക്കളുടെ എതിർ സ്വരങ്ങൾ ഉണ്ടായപ്പോൾ അതിന്റെ മുനയൊടിച്ച് പാർട്ടിക്കുള്ളിലും മോഡി ആധിപത്യം സ്ഥാപിച്ചു.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ യു.പി.എയുടെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എന്ന മുദ്രാവാക്യം പോലും മറന്ന് മോഡിയെ പ്രതിരോധിക്കൽ മാത്രമായി ബി.ജെ.പി നിരയുടെ ദൗത്യം. അങ്ങനെ പൂർണമായും മോഡിയെന്ന വ്യക്തിയിൽ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നതെന്ന് പറയേണ്ടിവരും.
ട്വിറ്ററും ഫെയ്സ്ബുക്കും യുദ്ധവേദി
സോഷ്യൽ മീഡിയകൾ ശക്തമായ സാന്നിദ്ധ്യമായ ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും 2014ന് സ്വന്തമായതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയ്‌ക്ക് പകരം എന്ത് പുതിയ സാങ്കേതിക വിദ്യയായിരിക്കും ഇടം നേടുകയെന്ന് തന്നെ കാത്തിരുന്ന് കാണേണ്ടിവരും. ഏതായാലും സോഷ്യൽ മീഡിയകളെ വേണ്ട വിധം ഉപയോഗിക്കാനുള്ള ശ്രമവും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഫെയ്സ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിന് മോഡി ഒരു കോടി ലൈക്ക് നേടിയെടുത്തതും ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിനിരയാകുന്ന തങ്ങളുടെ നേതാക്കളെ രക്ഷപ്പെടുത്താൻ എല്ലാ പാർട്ടികളും തങ്ങളുടെ വാർറൂമുകളിൽ ഐ.ടി മേഖലയിലുള്ളവരെ പ്രതിഷ്ഠിച്ചു.
ശക്തമായ വാക് പോരാട്ടത്തിനും സോഷ്യൽ മീഡിയകളിൽ വേദിയായി. സജീവമായ ചർച്ചകളും നടന്നു. ഒപ്പം നേതാക്കൾ തങ്ങളുടെ പരിപാടികളുടെ തത്സസമയ പ്രസംഗങ്ങളും ഫോട്ടോകളും വീഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ വീർപ്പുമുട്ടിച്ചുവെന്നും പറയേണ്ടിവരും.
ആപ്പ് ആപ്പാകുമോ
ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ തരംഗമായ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയാണ് ഈ തിരഞ്ഞെടുപ്പിലെ താരം. 400ലധികം സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ നേടിയ ഉജ്വല വിജയവും 49 ദിവസത്തെ ഭരണവും മുൻനിറുത്തിയാണ് ആം ആദ്മി തിരഞ്ഞെടുപ്പിലിറങ്ങിയത്. എന്നാൽ വേണ്ടത്ര പണമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടത് പാർട്ടിക്ക് പലയിടത്തും തിരിച്ചടിയായി. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന പോലും പാർട്ടിക്ക് സ്വരൂക്കൂട്ടാൻ കഴിഞ്ഞില്ല. കോർപ്പറേറ്രുകളിൽ നിന്ന് ഫണ്ട് സ്വീകരിച്ചില്ല. പകരം ജനങ്ങളിൽ നിന്ന് നേരിട്ട് പണം സ്വീകരിച്ചാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതാണ് പ്രത്യേകത.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോേഡിയെ വാരണാസിയിൽ തന്നെ നേരിടാൻ കേജ്‌രിവാൾ തീരുമാനിച്ചതും എല്ലാവരെയും അന്പരിപ്പിച്ചു. വാരണാസിയിലേക്ക് കേജ്‌രിവാളിന്റെ വരവ് ബി.ജെ.പി ക്യാന്പുകളെ വിറപ്പിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ജീവൻ വച്ച് ലാലവും നായിഡുവും
അഞ്ച് വർഷമായി അധികാരമില്ലാതെ വലയുകയും ഒടുവിൽ കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ പോയി അയോഗ്യനായ ലാലു പ്രസാദ് യാദവിനും പത്ത് വർഷമായി അധികാരമില്ലാത്ത ടി.ഡി.പി തലവൻ ചന്ദ്രബാബു നായിഡുവിനും തിരിച്ചുവരാൻ പ്രതീക്ഷ നൽകുന്ന തിരഞ്ഞെെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ആദ്യ നാളുകളിൽ പിന്നാക്കം നിന്ന ലാലവും നായിഡുവും അവസാന ഘട്ടത്തിലെത്തിയപ്പോൾ മുൻപന്തിയിലാണ്. ഇരുവരും തങ്ങളുടെ പാർട്ടികളെ അധികാരത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ബീഹാറിൽ ലാലവും സീമാന്ധ്രയിൽ നായിഡുവും നടത്തിയ തിരിച്ചുവരവ് പ്രത്യേകം പറയേണ്ടത് തന്നെയാണ്.
സൈലന്റ് മോഡിൽ കോൺഗ്രസ്
പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം തോൽവി സമ്മതിച്ചുകൊണ്ടുള്ള മട്ടിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്കിറങ്ങിയത്. ആദ്യം രാഹൂൽ ഗാന്ധി മാത്രം നയിക്കുമെന്ന് പറഞ്ഞ കോൺഗ്രസിന് പിന്നീട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ തന്നെ നേരിട്ട് ഇറക്കേണ്ടിവന്നു. മുതിർന്ന മന്ത്രിമാരടക്കമുള്ളവർ തോൽവി ഭയന്ന് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറായതും പ്രതിപക്ഷത്തിന് കൂടുതൽ കരുത്ത് നൽകി.
യു.പി.എ സർക്കാരിനെതിരായുള്ള ആക്രമണം വെടിഞ്ഞ് ഗാന്ധി കുടുംബത്തിന് നേരെ മോഡിയെ യുദ്ധം തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാനും കോൺഗ്രസ് നേതൃ നിരയ്‌ക്ക് ആദ്യം കഴിഞ്ഞില്ല. ഒടുവിൽ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് കോൺഗ്രസ് ക്യാന്പുകൾ ആവേശത്തിലായത്.
പത്ത് വർഷം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗും മുതിർന്ന മന്ത്രിമാരും പ്രചരണ യോഗങ്ങളിൽ ഇടം നേടിയില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. മൻമോഹൻ സിംഗിന്റെ അസാന്നിദ്ധ്യം ഒരു ഘട്ടത്തിൽ ചർച്ചയാവുകയും ചെയ്തു.
കുട്ടികളുടെ ഇടയിൽ ഹിറ്റായി കുട്ടി മോഡി
വോട്ട് അവകാശമില്ലാത്ത കുട്ടികൾക്കിടയിൽ മോഡിയെ ഹീറോയാക്കാനുള്ള ശ്രമവും ഫലം കണ്ടു. ബാൽ നരേന്ദ്ര- നരേന്ദ്രമോഡിയുടെ കുട്ടിക്കാല കഥകൾ എന്ന പേരിൽ ഇറങ്ങിയ കാർട്ടൂൺ പുസ്തകമാണ് കുട്ടികളുടെ ഇടയിൽ ഹരമായത്.
മോഡിയെ കുറിച്ച് അറിയാൻ ഒരു ഡസനോളം ജീവചരിത്രങ്ങൾ പുസ്തകശാലകളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടം നേടിയതിന് പുറമേയായിരുന്നു ബാൽ നരേന്ദ്ര കാർട്ടൂൺ പുസ്തകം.
മോഡിയുടെ കുട്ടിക്കാലത്ത് നടന്ന 17 സംഭവങ്ങളാണ് കോമിക് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. മോഡിയുടെ ജന്മനാടായ വാഡ്നഗറിലെ മേഹ്സനയിൽ ഒരിക്കൽകുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പന്ത് സർമിഷ്ടാ തടാകത്തിലേക്ക് ഒഴുകിപോയി. മുതലകളുടെ വാസകേന്ദ്രമായ തടാകത്തിലേക്ക് കൊച്ചു നരേന്ദ്ര എടുത്തുചാടി നീന്തി പന്ത് എടുത്തു. വീട്ടിലേക്ക് മടങ്ങുന്പോൾ ഒരു മുതലക്കുഞ്ഞിനെയും എടുത്തു കൈയ്യിൽ വച്ചു. മുതലക്കുഞ്ഞിനെ കാണാതെ അതിന്റെ അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകുമെന്ന് വീട്ടിലെത്തിയപ്പോൾ നരേന്ദ്ര തന്റെ അമ്മയിൽ നിന്ന് മനസിലാക്കുന്നു. അപ്പോൾ തന്നെ മുതലക്കുഞ്ഞിനെ തിരിച്ച് തടാകത്തിൽ ഉപേക്ഷിക്കുന്നു. നരേന്ദ്രയുടെ ധൈര്യവും മൃഗങ്ങളോടുള്ള സ്നേഹവും വരച്ചുക്കാട്ടാനാണ് കഥയിലൂടെ ശ്രമിക്കുന്നത്.
അമ്മാവൻ സമ്മാനിച്ച വെള്ള ഷൂ പൊളിഷ് ചെയ്യാൻ ക്ളാസുമുറിയിൽ എഴുതാൻ ഉപയോഗിക്കുന്ന ചോക്കിന്റെ മുറിഞ്ഞ ഭാഗങ്ങൾ കരുതിവച്ചതും ഇരുന്പ് ജഗ്ഗിൽ ചൂട് വെള്ളം നിറച്ച് യൂണിഫോം ഇസ്‌തിരിയിട്ടിരുന്നതുമൊക്കെ കഥകളായി അവതരിപ്പിച്ച് മോഡിയെന്ന ബാലതാരത്തെ ഹിറ്റാക്കി. മോഡിയെന്ന ചായവില്പനക്കാരനെയും മൃഗസ്നേഹിയെയും നീന്തൽ വിദഗ്ദ്ധനെയും കബടി താരത്തെയും നാടക നടനെയുമൊക്കെ കഥകളായി വരച്ചു കാട്ടുന്നുണ്ട്.
ബൊമ്മകളെയും വെറുതേ വിട്ടില്ല
വാരണാസിയിലെ തുണിക്കടകൾക്ക് മുന്നിലുള്ള ബൊമ്മകളെ പോലും ബി.ജെ.പി വെറുതേ വിട്ടില്ല. അബ്ക്കി ബാർ മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന് എഴുതിയിട്ടുള്ല ബി.ജെ.പി തൊപ്പികളാണ് അവയ്‌ക്ക് മുകളിൽ ധരിപ്പിച്ചത്. സന്യാസിമാർ ആം ആദ്മി തൊപ്പി ധരിച്ച് വോട്ട് പിടിച്ചതും വാരണാസിയിൽ കൗതുക കാഴ്ചയായി.
തിരഞ്ഞെടുപ്പ് ചൂടിൽ ഹഖിന് നഷ്ടമായത് പ്ളസ് ടൂ പരീക്ഷ
തിരഞ്ഞെടുപ്പിൽ പലർക്കും പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സമാജ്‌വാദി പാർട്ടി നേതാവും എം.എൽ.എയുമായ അസീമുൽ ഹഖ് പെഹൽവാന്റെ നഷ്ടം. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അദ്ദേഹത്തിന് നഷ്ടമായത് പ്ളസ്ടൂ പരീക്ഷയാണ്. 2000ത്തിലാണ് ഹഖ് പത്താം ക്ളാസ് പാസായത്. മാർച്ച് മൂന്നിന് ആദ്യ പരീക്ഷ നടക്കേണ്ട ദിവസം തന്നെ സമാജ്‌വാദി പാർട്ടി എം.എൽ.എമാരുടെ യോഗമുണ്ടായിരുന്നതിനാൽ ഹഖിന് പങ്കെടുക്കാനായില്ല. കൊലപാതക കേസിൽ പ്രതിയായ ഹഖിനൊപ്പമുള്ല മൂന്ന് സുരക്ഷാ ഭടന്മാരാണ് അദ്ദേഹത്തെ പഠിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

No comments:
Post a Comment