Appeared on 6th May
നഗരി (ആന്ധ്രാപ്രദേശ്) : സിനിമയിലെ ഭാഗ്യം നടി റോജയ്‌ക്ക് രാഷ്ട്രീയത്തിൽ ലഭിച്ചിട്ടില്ല. മത്സരിച്ച രണ്ട് തവണയും പരാജയപ്പെട്ടു. ഇപ്പോൾ മൂന്നാം തവണ ജനവിധി തേടുകയാണ്. അതും തന്റെ ജന്മസ്ഥലത്തിനടുത്ത് തന്നെ. ആന്ധ്രാ പ്രദേശ്- തമിഴ്നാട് അതിർത്തിയിലുള്ള നഗരിയിലാണ് ഇത്തവണ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിൽ റോജ ഭാഗ്യം പരീക്ഷിക്കുന്നത്.
മത്സരം മൂന്നാമത്തേത് ആയതിനാൽ പ്രചരണത്തിന്റെ രീതികളൊക്കെ റോജയ്‌ക്ക് വശമുണ്ട്. കൈയ്യടി നേടാനുള്ള കുറുക്കുവഴികളും അറിയാം.
പരസ്യ പ്രചരണം അവസാനിച്ച ഇന്നലെ തമിഴ് ജനത കൂടുതൽ താമസിക്കുന്ന മണ്ഡലത്തിലെ കെ.സി.ആർ പേട്ടയിലാണ് റോജ പര്യടനം നടത്തിയത്. ഗ്രാമത്തിലെ ക്ഷേത്രത്തിൽ കയറി തൊഴുത ശേഷം ഭസ്മം തൊട്ട് തനി തമിഴ് വനിതയായി റോജ പുറത്തേക്ക് വന്നു. പിന്നെ നേരെ തുറന്ന ജീപ്പിലേക്ക്. എല്ലാവരോടും നിറഞ്ഞ ചിരി. ഒടുവിൽ പ്രസംഗിച്ചപ്പോൾ തെലുങ്കിലും തമിഴിലും മാറി മാറി സംസാരിച്ച് ഇരു വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാൻ ശ്രമിച്ചു.
തനിക്ക് സീറ്റ് നൽകിയ ജഗന് വേണ്ടിയും റോജ ഒരു കമന്റ് പാസാക്കി. ജഗൻ മെലിഞ്ഞ വ്യക്തിയായിരിക്കും അതുകൊണ്ട് തൊട്ടു കളയാം എന്ന് വിചാരിക്കണ്ട, വൈദ്യുതി കന്പിയും മെലിഞ്ഞതാണ്. പക്ഷേ തൊട്ടാൽ ഷോക്ക് അടിക്കും. നടി റോജ താക്കീത് ചെയ്തു.

No comments:
Post a Comment